Latest NewsIndiaNews

സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി : സുപ്രീംകോടതി തീരുമാനമിങ്ങനെ

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പുതിയ ഹർജി സുപ്രീം കോടതി തള്ളി. അഭിഭാഷകനായ അശ്വിനി ഉപാധ്യായയാണ് വിഷയത്തില്‍ പുതിയ പൊതുതാല്‍പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. വിഷയത്തില്‍ മദ്രാസ് ഹൈക്കോടതി വാദം കേട്ടുകൊണ്ടിരിക്കുന്നതിനാല്‍, മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീകോടതി ഹര്‍ജിക്കാരനോട് നിര്‍ദ്ദേശിച്ചു. സമൂഹ മാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യത്തിൽ രണ്ട് ഹര്‍ജികളിലാണ് മദ്രാസ് ഹൈക്കോടതി വാദം കേള്‍ക്കുന്നത്. ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിലും ഈ ആവശ്യവുമായി ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

Also read : 2000രൂപ നോട്ടുകളുടെ അച്ചടി അവസാനിപ്പിച്ചതായി റിപ്പോർട്ട്

എല്ലാ ഹര്‍ജികളും ഒരേ ആവശ്യം മുന്‍നിര്‍ത്തിയുള്ളതാണെന്ന്ചൂണ്ടിക്കാണിച്ച് വിവിധ ഹൈക്കോടതികളില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളെല്ലാം സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യവുമായി ഫെയ്സ്ബുക്ക് സുപ്രീം കോടതിയില്‍ ഹര്‍ജി നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം ഫെയ്സ്ബുക്കിന്റെ ഹര്‍ജി പരിഗണിക്കവേ, സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗം തടയാനാവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ എത്രസമയം വേണ്ടിവരുമെന്ന് മൂന്നാഴ്ചയ്ക്കുള്ളില്‍ അറിയിക്കാന്‍ കേന്ദ്രത്തിന് കോടതി നിർദേശം നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button