Latest NewsNewsInternational

സ്‌പോഞ്ച് പോലെ അജ്ഞാതജീവി; വയറും തലച്ചോറുമില്ല- ഉറ്റുനോക്കി ശാസ്ത്രലോകം

മഞ്ഞ നിറത്തില്‍ ഒരു അജ്ഞാത ജീവി. സ്‌പോഞ്ച് പോലെ ഇരിക്കുന്ന കണ്ണും കൈകാലുകളുമില്ലാത്ത അജ്ഞാത ജീവിയെ ശാസ്ത്രലോകം ഉറ്റുനോക്കുകയാണ്. അതേസമയം ഇതിന് വയറും തലച്ചോറുമില്ലെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മണിക്കൂറില്‍ ഒരു സെന്റീമീറ്ററെന്ന നിലയില്‍ ബ്ലോബ് വളരുമെന്നാണ് ശാസ്ത്രസംഘം പറയുന്നത്. അമീബയെപ്പോലെ ഏകകോശ ജീവിയാണ് ബ്ലോബ്.

ബ്ലാബെന്ന് ശാസ്ത്രജ്ഞര്‍ പേര് നല്‍കിയ ജീവിയെ പാരിസിലെ മൃഗശാലയിലാണ് സൂക്ഷിച്ചിരിക്കുന്നത്.മഞ്ഞ നിറത്തിലാണ് കൂടുതലായും ബ്ലോബുകളെ കാണാന്‍ കഴിയുകയെങ്കിലും വെള്ള, ചുവപ്പ്, പിങ്ക് നിറങ്ങളും ഇവയ്ക്കുണ്ട്. അഴുകിത്തുടങ്ങിയ ഇലകളിലും വഴുവഴുപ്പുള്ള മരങ്ങളിലുമാണ് ബ്ലോബിനെ ഇതുവരെ കണ്ടെത്തിയത്. അതിനിടെ ബ്ലോബ് ഒരു മൃഗമാണോ അതോ ഫംഗസാണോ എന്ന സംശയവുമുണ്ട്. അതേസമയം മനുഷ്യനെക്കാള്‍ 50 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പേ ഈ ജീവി പിറവിയെടുത്തുവെന്നാണ് കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button