KeralaLatest NewsNews

കനത്ത മഴ; ഇന്ന് സ്കൂളുകള്‍ക്ക് അവധി

കാസര്‍കോഡ്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍ ഡോക്ടര്‍ ഡി സജിത് ബാബു ആണ് ഇക്കാര്യം അറിയിച്ചത്. ബംഗാള്‍ ഉള്‍ക്കടലിലേയും അറബിക്കടലിലേയും ന്യൂനമര്‍ദ്ദങ്ങൾ മൂലമാണ് ശക്തമായ മഴ പെയ്യുന്നത്. കാസര്‍കോ‍‍ഡ് അടക്കമുള്ള എട്ട് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നലെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അറബിക്കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

Read also: റോഡുകളുടെ അറ്റകുറ്റപ്പണി; കരാര്‍ ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കാൻ നിർദേശിച്ച് ജി സുധാകരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button