Latest NewsUAENewsGulf

യുഎഇയിൽ പ്രവാസി കുത്തേറ്റ് മരിച്ചു : അന്വേഷണം ആരംഭിച്ച് പോലീസ്

ഷാർജ : പ്രവാസി കുത്തേറ്റ് മരിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് 35കാരനായ യുവാവിനെ വയറ്റില്‍ നിരവധി തവണ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. രാത്രി പത്ത് മണിയോടെ വിവരം ലഭിച്ചതിന് അനുസരിച്ച് സ്ഥലത്തെത്തിയ ഷാര്‍ജ പൊലീസ് ഗുരുതരാവസ്ഥയിലായ യുവാവിനെ ഉടന്‍തന്നെ അല്‍ ഖാസിമി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മരിച്ച വ്യക്തിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവ സ്ഥലത്തുനിന്ന് വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കേസ് ഇന്‍ഡസ്ട്രിയല്‍ സോണ്‍ പോലീസ് സ്റ്റേഷന് കൈമാറിയതായി അധികൃതർ അറിയിച്ചു.

Also read : യു.എ.ഇയില്‍ പൊതു അവധികള്‍ പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയ്ക്ക് 14 ദിവസം വരെ അവധി

shortlink

Related Articles

Post Your Comments

Related Articles


Back to top button