Latest NewsIndia

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്നാവിസിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

എ​ന്‍​സി​പി നേ​താ​വ് അ​ജി​ത് പ​വാ​ര്‍ ഉ​പ മു​ഖ്യ​മ​ന്ത്രി​യാ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. രാ​ജ്ഭ​വ​നി​ല്‍ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും സ​ത്യ​പ്ര​തി​ജ്ഞ.

മും​ബൈ: രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ അ​തി​നാ​ട​കീ​യ നീ​ക്ക​ങ്ങ​ളോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ വീ​ണ്ടും ബി​ജെ​പി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍. എ​ന്‍​സി​പി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ബി​ജെ​പി അ​ധി​കാ​ര​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. എ​ന്‍​സി​പി നേ​താ​വ് അ​ജി​ത് പ​വാ​ര്‍ ഉ​പ മു​ഖ്യ​മ​ന്ത്രി​യാ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. രാ​ജ്ഭ​വ​നി​ല്‍ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും സ​ത്യ​പ്ര​തി​ജ്ഞ.

മഹാരാഷ്ട്രയിൽ വൻട്വിസ്റ്റ്: ദേവേന്ദ്ര ഫട്​നാവിസ്​ മഹാരാഷ്​ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തു

ഗ​വ​ര്‍​ണ​ര്‍ ഭ​ഗ​ത് സിം​ഗ് കോ​ഷ്യാ​രി​യാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്. പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്നവിസിനെ അഭിനന്ദിച്ചു കൊണ്ട് സന്ദേശമയച്ചു. “മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​നും ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​നും ആ​ശം​സ​ക​ള്‍ നേ​രു​ന്നു. ഇ​രു​വ​രും മ​ഹാ​രാ​ഷ്ട്ര​യു​ടെ ന​ല്ല ഭാ​വി​ക്കാ​യി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​യ്ക്കു​മെ​ന്ന് ത​നി​ക്കു​റ​പ്പു​ണ്ട്”- പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. അതേസമയം പവാറും നരേന്ദ്രമോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ നരേന്ദ്രമോദി പവാറിനെ രാജ്യസഭയിൽ പുകഴ്ത്തുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button