KeralaLatest NewsNews

ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന് 1.3 കോടി രൂപ നഷ്ടപരിഹാരം? സംസ്ഥാന സർക്കാർ നീക്കങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോർട്ട്. മുൻ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന് 1.3 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ശുപാര്‍ശ തത്വത്തില്‍ അംഗീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയ 50 ലക്ഷം രൂപയ്ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത 10 ലക്ഷം രൂപയ്ക്കും പുറമെ ആയിരിക്കും ഇത്. നിയമ വിദഗ്ധരുമായി ആലോചിച്ച് തയ്യാറാക്കുന്ന ഒത്തുതീര്‍പ്പ് കരാര്‍ തിരുവനന്തപുരം സബ്‌കോടതിയില്‍ സമര്‍പ്പിക്കാനും കോടതിയുടെ തീരുമാന പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കാനുമാണ് സര്‍ക്കാരിന്റെ തീരുമാനം.

കേസില്‍ മധ്യസ്ഥതയ്ക്ക് സര്‍ക്കാര്‍ നിയോഗിച്ച മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറാണ് 1.3 കോടി എന്ന ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇത് പരിഗണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം. ഇരുപത് വര്‍ഷം മുന്‍പ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണരംഗത്ത് വന്‍ കോളിളക്കമുണ്ടാക്കിയ കേസില്‍ നഷ്ടപരിഹാരം നല്‍കുന്ന ശുപാര്‍ശ അംഗീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

ചാരക്കേസില്‍ 1994 നവംബര്‍ 30നാണ് നമ്പി നാരായണന്‍ അറസ്റ്റിലായത്. എന്നാല്‍ അദ്ദേഹത്തിനെതിരായ കേസ് പൂര്‍ണമായും വ്യാജമാണെന്ന് സിബിഐ തെളിയിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കോടതിയും ശരിവക്കുകയായിരുന്നു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും സിബിഐ ശുപാര്‍ശ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button