KeralaNattuvarthaLatest NewsNews

119-ാം വയസ്സില്‍ കേശവന്‍ മുത്തശ്ശനിത് രണ്ടാം ബാല്യം

കൊല്ലം: 119-ാം വയസ്സില്‍ കേശവന്‍ മുത്തശ്ശന് ഇത് രണ്ടാം ബാല്യമാണ്. പല്ലില്ലാത്ത മോണകാട്ടി ചിരിച്ച അപ്പൂപ്പന് ഇനി പല്ല് കാട്ടി ചിരിക്കാം. കൊല്ലം പട്ടാഴിയില്‍ കേശവന്‍ നായര്‍ എന്ന കേശവന്‍ മുത്തശ്ശനാണ്  119-ാം വയസ്സില്‍ പല്ല് കാട്ടി ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേശവന്‍ നായര്‍ക്ക് 119 വയസ്സ് തികഞ്ഞത്. വയസ്സു തെളിയിക്കാന്‍ അപ്പൂപ്പന്റെ കയ്യില്‍ രേഖകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും കക്ഷിക്ക് കിറുകൃത്യമായി തന്റെ സ്വന്തം വയസ്സ് അറിയാം. കേശവനപ്പൂപ്പന്‍ പറയുന്നത് ശെരി ആണെങ്കില്‍ ഇന്ത്യയിലെ തന്നെ പ്രായമേറിയാളെന്ന ബഹുമതിക്ക് അര്‍ഹനാകും.

പല്ല് വന്നിട്ട് അഞ്ചാറു കൊല്ലമായെങ്കിലും. ഇപ്പോഴും ചുറുചുറുക്കോടെയാണ് അപ്പൂപ്പന്റെ നടപ്പ്. കാഴ്ചക്കുറവും ഇത്തിരി കേള്‍വിക്കുറവും ഒഴിച്ചാല്‍ അപ്പൂപ്പന്‍ ഉഷാറാണ്. ഓാര്‍മകള്‍ക്ക് ഇതുവരോയും മങ്ങലേറ്റിട്ടില്ല. ഭാര്യ പാറുക്കുട്ടിയമ്മ എണ്‍പതാം വയസ്സിലാണ് മരിച്ചത്. അഞ്ചുമക്കളുണ്ട്. മൂത്തയാള്‍ 87 വയസ്സുള്ളപ്പോള്‍ മരിച്ചു. 80 വയസ്സുകാരി മകളോടൊപ്പമാണ് ഇപ്പോള്‍ കേശവന്‍ നായരുടെ താമസം.

നിലത്തെഴുത്താശാനായിരുന്നു കേശവന്‍നായര്‍. വിദ്യാരംഭത്തിനും വിവാഹത്തിനുമെല്ലാം ആശാനില്‍നിന്ന് അക്ഷരം പഠിച്ചവരുടെ അനന്തരതലമുറ കസവുമുണ്ടും ദക്ഷിണയും നല്‍കാന്‍ വരും. അമ്മാവന്‍ വൈദ്യകലാനിധിയായിരുന്നു. അദ്ദേഹമാണ് സംസ്‌കൃതം പഠിപ്പിച്ചത്. പിന്നെ ദയാനന്ദസരസ്വതി സ്ഥാപിച്ച സ്‌കൂളില്‍പ്പോയി രഘുവംശവും അഷ്ടാംഗഹൃദയവും പഠിച്ചു. രാവിലെ എഴുന്നേല്‍ക്കും. കീര്‍ത്തനം പാടി കിടക്കും. നന്നായി അധ്വാനിക്കും. പഠിച്ച അക്ഷരമാലകള്‍ കുട്ടികളെ പഠിപ്പിക്കും. ഇതൊക്കെയാണ് കേശവന്‍ നായരുടെ ആരോഗ്യത്തിന്‍ രഹസ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button