Latest NewsNewsIndia

ഇരട്ടക്കുട്ടികളുമായെത്തി പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്തുണനൽകി ഇറോം ശര്‍മ്മിള

ബംഗളൂരു: ഇരട്ടക്കുട്ടികളുമായെത്തി പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്തുണനൽകി ഇറോം ശര്‍മ്മിള. ബംഗളൂരുവില്‍ സംഘടിപ്പിച്ച്‌ ‘ബിന്ദി-ബുര്‍ഖ’ പ്രതിഷേധത്തിലാണ് ഇറോം ശര്‍മ്മിള കുഞ്ഞുങ്ങളുമായെത്തിയത്. ജനങ്ങളുടെ വികാരം തിരിച്ചറിയാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും നേരത്തെ ഹിന്ദിയായിരുന്നു അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത് ഇപ്പോള്‍ അത് എന്‍ ആര്‍സിയാണെന്നും അവർ ആരോപിച്ചു. മൂന്നോളം പ്രതിഷേധ കൂട്ടായ്മകളാണ് ഞായറാഴ്ച പൗരത്വ ഭേദഗതി നിയമത്തിനെതിരായി ബംഗളൂരുവില്‍ സംഘടിച്ചത്. കലാകാരന്‍മാര്‍, ഗായകര്‍, ആക്റ്റിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ളവരും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button