Life Style

വെറും രണ്ട് മിനിറ്റ് കൊണ്ട് പ്രാതല്‍ റെഡി

 

രാവിലെ ജോലിക്കു പോകുന്നതിനിടെ ഭക്ഷണം ഉണ്ടാക്കാനുള്ള ഓട്ടത്തിലായിരിക്കും വീട്ടമ്മമാര്‍. ഓരോ ദിവസം എന്തുണ്ടാക്കുമെന്നുള്ള കണ്‍ഫ്യൂഷനും. എളുപ്പം തയ്യാറാക്കാന്‍ കഴിയുന്നതായാല്‍ ആശ്വാസം. ഇവിടെ വെറും രണ്ടുമിനിട്ടു കൊണ്ടു ഉണ്ടാക്കാന്‍ കഴിയുന്ന പ്രഭാതഭക്ഷണമാണ് പറയാന്‍ പോകുന്നത്.

ചേരുവകള്‍

ബ്രഡ്- രണ്ട് കഷ്ണം
പഴം- റോബസ്റ്റോ,പൂവന്‍പഴമോ വേണമെങ്കില്‍ ഉപയോഗിക്കാം. ഇത് നന്നായി ഉടച്ചെടുക്കണം. മധുരം ഇല്ലെങ്കില്‍ ഒരു നുള്ള് പഞ്ചസാരയോ തേനോ ചേര്‍ക്കാം

തയ്യാറാക്കുന്നവിധം

ഒരു ബ്രഡ് കഷ്ണത്തിനുമുകളില്‍ പഴം മിക്സ് തേച്ചുപിടിപ്പിച്ച് വേറൊരു കഷ്ണം കൊണ്ട് മൂടി കഴിക്കാം. ബട്ടര്‍ ഇഷ്ടമുള്ളവര്‍ക്ക് ബ്രഡിലേക്ക് ആദ്യം ബട്ടര്‍ തേക്കാം. വെറും രണ്ട് മിനുട്ടിനുള്ളില്‍ ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് തയ്യാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button