KeralaLatest NewsNews

കേരളത്തിലെ രണ്ടാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചു

തിരുവനന്തപുരം : കേരളത്തിലെ രണ്ടാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചു. ആലപ്പുഴയിൽ നിരീക്ഷണത്തിലുള്ള വിദ്യാർഥിനിക്കും രോഗബാധ. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. രോഗി ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. ഇതോടെ കേരളത്തിൽ വൈറസ് ബാധിച്ചവരുടെ എണ്ണം രണ്ടായി. മൂന്ന് പേരാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ളത്. എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. 28 ദിവസം അതീവ ജാഗ്രത പുലർത്തും. ഇന്ന് മുതൽ ആലപ്പുഴയിൽ തന്നെ പരിശോധന നടത്താനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ജില്ലയിൽ 124പേരെ വീടുകളിൽ നിരീക്ഷിക്കുന്നുണ്ട്.

Also read : കൊറോണ : ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി ഗൾഫ് രാജ്യം

28 ദിവസം അതീവ ജാഗ്രത പുലർത്തും. ഇന്ന് മുതൽ ആലപ്പുഴയിൽ തന്നെ പരിശോധന നടത്താനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ജില്ലയിൽ 124പേരെ വീടുകളിൽ നിരീക്ഷിക്കുന്നുണ്ട്. രോഗമുള്ളവരോ രോഗ സാധ്യതയുള്ളവരോ ആരോഗ്യ വകുപ്പിന്‍റെ മുൻകരുതൽ നടപടിയുമായി പൂര്‍ണ്ണമായി സഹകരിക്കണം. ആരും അതിൽ വീഴ്ച വരുത്താൻ പാടില്ല. ദേശീയ തലത്തിൽ ഇൻകുബേഷൻ സമയം 14 ദിവസമാണ്. സംസ്ഥാനത്ത് 28 ദിവസം നിരീക്ഷണം തുടരും. സുരക്ഷ മുൻനിർത്തിയാണ് നിരീക്ഷണം നീട്ടിയത്. രോഗവ്യാപനം തടയാനും ആപത്തിലേക്ക് പോകാതിരിക്കാനുമാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നൽകുന്നത്. അത് എല്ലാവരും മനസിലാക്കി പ്രവര്‍ത്തിക്കണം. രോഗബാധ വന്നാൽ ഉടൻ മരിച്ചുപോകില്ല. വിശ്രമവും ഐസലേഷനുമാണ് പ്രധാന ചികിത്സ. സർക്കാരുമായി എല്ലാവരും സഹകരിക്കണമെന്നു ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

രോഗബാധ സംശയിക്കുന്ന കുട്ടിയും നിരീക്ഷണത്തിലാണുള്ളത്. ആരും അസ്വസ്ഥരാകേണ്ടതില്ല. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ ആരോഗ്യവകുപ്പിനെ അറിയിക്കാതെ പുറത്തുപോകരുത്. വിവാഹങ്ങൾ നിർബന്ധമായും മാറ്റിവയ്ക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button