Latest NewsNewsSportsTennis

ആവേശപ്പോരിനൊടുവിൽ, വീണ്ടും ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് നൊവാക് ജോക്കോവിച്ച്

മെല്‍ബണ്‍: ആവേശപ്പോരിനൊടുവിൽ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടത്തിൽ എട്ടാം തവണയും മുത്തമിട്ട് നൊവാക് ജോക്കോവിച്ച്. ഫൈനലിൽ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമുമായി അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സെര്‍ബിയൻ താരം തന്റെ 17ആം ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കിയത്. സ്‌കോർ : -6, 6-4, 6-2, 3-6, 4-6.

ഒരുഫ്രഞ്ച് ഓപ്പണും അഞ്ച് വിംബിള്‍ഡണും മൂന്ന് യു എസ് ഓപ്പണും ജോക്കോവിച്ച് സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീട പോരാട്ടത്തിനായി ഇന്നിറങ്ങിയ 26കാരനായ തീം നിരാശനായി മടങ്ങുന്നതാണ് കാണാനായത്. 2018, 2019 വര്‍ഷങ്ങളില്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലും തീം പരാജയപ്പെട്ടിരുന്നു.

വനിത വിഭാഗം ഫൈനലില്‍ അമേരിക്കന്‍ താരം സോഫിയ കെനിന്‍, സ്പാനിഷ്താരം ഗര്‍ബൈന്‍ മുഗുരുസയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button