KeralaLatest NewsNews

കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനിയെ വർഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചു; ബന്ധു പൊലീസ് പിടിയിൽ

പീഡനത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥകളാൽ കുട്ടിയെ വിവിധ ആശുപത്രികളിൽ ചികിത്സിച്ചിരുന്നു

കൊല്ലം: കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനിയെ വർഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധു പൊലീസ് പിടിയിൽ. പതിനൊന്നുകാരിയായ വിദ്യാർത്ഥിനിയെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രതി പീഡിപ്പിച്ചു വരികയായിരുന്നു. അഞ്ചലിൽ ആണ് സംഭവം.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി കൗൺസിലിംഗിനിടെയാണ് പീഡനവിവരം വെളിപ്പെടുത്തിയത്. മാനസികാരോഗ്യ വിദഗ്ധന്റെ നേതൃത്വത്തിൽ നടത്തിയ കൗൺസിലിംഗിലാണ് വർഷങ്ങളായി തുടരുന്ന പീഡനകഥ പുറത്തു വന്നത്.

പീഡനത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥകളാൽ കുട്ടിയെ വിവിധ ആശുപത്രികളിൽ ചികിത്സിച്ചിരുന്നു. ചികിത്സയുടെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചപ്പോൾ കുട്ടിക്ക് എന്തോ ഭീതിയെ തുടർന്നുള്ള മാനസിക സമ്മർദ്ദമാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍മാർ കൗൺസിലിംഗിന് നിർദേശിക്കുകയായിരുന്നു.

ALSO READ: ഭാര്യയെ മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്താൻ ശ്രമിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു

തുടർന്ന് ആശുപത്രി അധികൃതർ നൽകിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button