Latest NewsNewsInternational

കൊലയാളിയായ മാരക വൈറസിനെ കുറിച്ച് മുന്നറിയിപ്പ് : കുറച്ചുനാളുകള്‍ക്കുള്ളില്‍ കൊറോണ വൈറസ് ലോകജനസംഖ്യയുടെ 60 ശതമാനം പേരെ കൊന്നൊടുക്കും : വരാനിരിയ്ക്കുന്നത് വന്‍ ദുരന്തമെന്നും മുന്നറിയിപ്പ്

 

ഹോങ്കോംഗ് : ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപുറപ്പെട്ട കൊലയാളിയായ മാരക വൈറസിനെ കുറിച്ച് മുന്നറിയിപ്പ് , കുറച്ചുനാളുകള്‍ക്കുള്ളില്‍ കൊറോണ വൈറസ് ലോകജനസംഖ്യയുടെ 60 ശതമാനം പേരെ കൊന്നൊടുക്കും. നിലവില്‍ ഇന്ത്യയടക്കമുള്ള 25ഓളം രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നതുമായ കൊറോണ വൈറസ് അത്ര വേഗമൊന്നും അടങ്ങില്ലെന്നും മറിച്ച് മനുഷ്യരാശിക്ക് വന്‍ ദുരന്തം വിതയ്ക്കുമെന്നുമുള്ള മുന്നറിയിപ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത് പ്രകാരം ഇപ്പോഴത്തെ കൊറോണ വൈറസ് ലോകമെമ്പാടും നാലരക്കോടി ജീവനുകളെടുക്കുമെന്നും 60 ശതമാനം ലോകജനസംഖ്യയെ രോഗികളാക്കുമെന്നുമാണ് പ്രവചനം. വെറസ് ഇത്തരത്തില്‍ കൊലയാളിയായി പടര്‍ന്ന് പിടിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത് ഹോങ്കോംഗിലെ ശാസ്ത്രജ്ഞരാണ്.

Read Also : കൊറോണ വൈറസ് ഇനി അറിയപ്പെടുക ‘കൊവിഡ് 19’ എന്ന പേരിൽ

ഹോംഗ് കോംഗിലെ പബ്ലിക്ക് ഹെല്‍ത്ത് മെഡിസിന്‍ ചെയറായ പ്രഫ. ഗബ്രിയേല്‍ ലിയുന്‍ഗാണ് ഇത് സംബന്ധിച്ച കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്. നിലവില്‍ ആഗോള ജനസംഖ്യ ഏഴ് ബില്യണ്‍ പൗണ്ടാണെന്നും ഇത്തരത്തില്‍ കൊറോണ ബാധ പടര്‍ന്ന് പിടിക്കുന്നത് തുടര്‍ന്നാല്‍ അതില്‍ നാല് ബില്യണ്‍ പേര്‍ക്ക് ഈ വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ഗബ്രിയേല്‍ ശാസ്ത്രീയമായ സാധ്യതാ പ്രവചനം നടത്തുന്നു. ഇത്തരത്തില്‍ കൊറോണ ബാധിക്കുന്നവരില്‍ വെറും ഒരു ശതമാനം പേര്‍ മരിച്ചാല്‍ മാത്രം അത് 45 മില്യണ്‍ പേര്‍ വരുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. അതായത് നിലവിലെ മരണനിരക്ക് തുടര്‍ന്നാല്‍ മാത്രം ഇത്രയും പേര്‍ മരിക്കുമെന്നതിനാല്‍ മരണ നിരക്ക് ഇനിയും വര്‍ധിച്ചാല്‍ പ്രത്യാഘാതം പ്രവചനാതീതമാകുമെന്നുറപ്പാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button