Latest NewsNewsIndia

കുട്ടികൾക്ക് സൗജന്യ വിമാന യാത്രയുമായി തമിഴ് നടൻ സൂര്യ

സൂര്യ പ്രധാനവേഷത്തിലെത്തുന്ന സൂരറൈ പോട്ര് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് കുട്ടികൾക്കായി സൗജന്യ വിമാന യാത്ര. വിമാനത്തില്‍ ഇതുവരെ കയറാത്ത 70 കുട്ടികള്‍ക്കാണ് സൗജന്യ വിമാനയാത്ര ഒരുക്കുന്നത്. സൂര്യയും ചിത്രത്തിന്റെ മറ്റ് താരങ്ങളും യാത്രയ്ക്കൊപ്പം ഉണ്ടാകും.

സൂര്യയുടെ അഗരം ഫൗണ്ടേഷന്റെ കീഴിലുള്ള സ്കൂളിലെ കുട്ടികളാണ് അവരുടെ മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുക.

ചെന്നൈയിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് 1.30നാണ് ഫ്ലൈറ്റ് പുറപ്പെടുക. ഏകദേശം 45 മിനിറ്റോളം ഇവർ സൂര്യയ്ക്കൊപ്പം ആകാശയാത്ര ചെയ്യും. കൂടാതെ സുരറൈ പോട്ര് എന്ന സിനിമയിലെ പുതിയ ഗാനവും ഈ സ്പൈസ് ജെറ്റ് ബോയിങ് 737 എയര്‍ ക്രാഫ്റ്റില്‍ റിലീസ് ചെയ്യും.

മലയാളി താരം അപര്‍ണ മുരളിയാണ് ചിത്രത്തിലെ നായിക. 2 ചിത്രം ഫെബ്രുവരി 21 ന് പുറത്തിറങ്ങും.

https://www.facebook.com/igtamizh/videos/616574652465308/?t=0.

shortlink

Related Articles

Post Your Comments

Related Articles


Back to top button