Latest NewsNewsIndia

മദ്യപിച്ച് ലക്കുകെട്ട് ഗാര്‍ഗി വനിതാ കോളേജിലെ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ദില്ലി: ദില്ലിയിലെ ഗാര്‍ഗി വനിതാ കോളേജിലെ വിദ്യാര്‍ഥിനികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ സാകേത് ജില്ലാ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 23 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അന്വേഷണസംഘം പ്രതികളിലേക്ക് എത്തിച്ചേര്‍ന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗാര്‍ഗികോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരിടേണ്ടിവന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയത്.

കോളേജ് ഫെസ്റ്റിനിടെ മദ്യപിച്ച് പുറത്ത് നിന്നെത്തിയ ഒരു സംഘം കയറിപിടിക്കുകയായിരുന്നെന്നായിരുന്നു വിദ്യാര്‍ത്ഥിനികള്‍ പരാതിയില്‍ പറയുന്നു. മദ്യപിച്ച് ലക്കുകെട്ട ആളുകള്‍ ക്യാംപസിനകത്ത് എത്തി വിദ്യാര്‍ത്ഥിനികളെ കടന്നുപിടിച്ചതായും ബാത്ത്‌റൂമുകളില്‍ അടച്ചിട്ടതായും പിന്നാലെ നടന്ന് ശല്യം ചെയ്തതായും ഗാര്‍ഗി കോളേജ് വിദ്യാര്‍ഥിനി പരാതിപ്പെട്ടിരുന്നു.

തങ്ങള്‍ക്ക നേരെ നടന്ന അക്രമം കോളേജ് അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തിയിരുന്നു.തുടര്‍ന്ന് സമൂഹികമാധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥിനികള്‍ നേരിട്ട ദുരനുഭവം വിശദീകരിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത് . പാര്‍ലമെന്റിലെ ഇരുസഭകളിലും സംഭവം ചര്‍ച്ചയായതോടെ കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയും. പിന്നാലെ ദില്ലി പോലീസ് കേസെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button