Latest NewsUAENewsGulf

ഗൾഫ് രാജ്യത്ത് രണ്ടു പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ദുബായ് : രണ്ടു പേർക്ക് കൂടി യുഎഇയിൽ കൊറോണ വൈറസ് ബാധ(കോവിഡ്-19) സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (മൊഹാപ്) ആണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് വ്യക്തിയുമായി ബന്ധമുണ്ടായിരുന്ന 34 കാരനായ ഫിലിപ്പിനോ സ്വദേശിയിലും, 39 കാരനായ ബംഗ്ലാദേശ് സ്വദേശിയിലുമാണ് വൈറസ് ബാധ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. രണ്ട് രോഗികളും നിരീക്ഷണത്തിലാണെന്നും ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (മൊഹാപ്) വ്യക്തമാക്കി.

Also read : വിദേശി അധ്യാപകരുടെ തൊഴില്‍ കരാര്‍ പുതുക്കില്ല, സര്‍ക്കുലര്‍ പുറത്തിറക്കി ഗൾഫ് രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയം : മലയാളികള്‍ അടക്കമുള്ള നിരവധി പ്രവാസികള്‍ ആശങ്കയിൽ

 കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധയെ തുടർന്ന് യുഎഇയിൽ ചികിത്സയിലായിരുന്ന 2 പേർകൂടി ആശുപത്രി വിട്ടിരുന്നു. നാൽപത്തിയൊന്നുകാരനായ ചൈനക്കാരനും ഇയാളുടെ 8 വയസ്സുള്ള മകനുമാണ് രോഗം പൂർണമായി ഭേദമായ ശേഷം താമസ സ്ഥലത്തേക്കു മടങ്ങിയത്. കഴിഞ്ഞ ആഴ്ച എഴുപത്തിമൂന്നുകാരി ആശുപത്രി വിട്ടിരുന്നു. ഇതോടെ അസുഖം മാറിയവരുടെ എണ്ണം മൂന്നായി എന്നും ശേഷിച്ച 5 പേരും സുഖംപ്രാപിച്ചുവരുന്നതായും അധികൃതർ അറിയിച്ചു. രോഗം മാറിയവരെ ചൈനീസ് കോൺസൽ ജനറലും രാജ്യാന്തര ആരോഗ്യ നിയന്ത്രണ വിഭാഗം മേധാവി ഡോ. ഫാത്തിമ അൽ അത്തറും സന്ദർശിച്ചിരുന്നു.യുഎഇ നൽകിയ മികച്ച ചികിത്സയ്ക്കും പരിചരണത്തിനും ചൈനക്കാർ തങ്ങളുടെ നന്ദി അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button