Latest NewsNewsIndia

നിര്‍ഭയ കേസ്: തിരുത്തൽ ഹര്‍ജി തള്ളിയതിന് പിന്നാലെ ദയാഹര്‍ജി നൽകി പ്രതി പവന്‍ ഗുപ്‍ത : നാളത്തെ മരണവാറണ്ട് സ്റ്റേ ചെയ്തേക്കുമെന്ന് സൂചന

ന്യൂ ഡൽഹി : നിർഭയ കേസിലെ വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെ ദയാഹർജി നൽകി പ്രതികളിൽ ഒരാളായ പവൻ ഗുപ്ത. ഇതോടെ നാളത്തെ മരണവാറണ്ട് സ്റ്റേ ചെയ്തേക്കുമെന്ന് സൂചന. വധശിക്ഷ  നടപ്പാക്കാനുള്ള മരണവാറണ്ട് നിലനിൽക്കെയാണ് കേസിലെ അവസാന തിരുത്തൽ ഹര്‍ജി ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹർജി തള്ളിയത്.

മറ്റ് മൂന്നു പ്രതികളുടെയും ദയാഹര്‍ജി രാഷ്ട്രപതി നേരത്തെ തള്ളയിരുന്നു. രണ്ടാമതും ദയാഹര്‍ജി നൽകിയ അക്ഷയ് ഠാക്കൂര്‍ തീരുമാനം വരുന്നതുവരെ വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ പ്രോസിക്യൂഷനോട് എല്ലാ രേഖകളും സമര്‍പ്പിക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. ദയാഹര്‍ജി നൽകുന്നതിനാൽ, മരണവാറണ്ടിന് സ്റ്റേ ആവശ്യപ്പെട്ട് പവൻ ഗുപ്തയും കോടതിയിൽ ഹര്‍ജി നൽകിയാൽ നാളെ ശിക്ഷ നടപ്പാക്കാൻ സാധ്യതയില്ല.

Also read : പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി : സുപ്രീംകോടതി തീരുമാനം അറിയിച്ചു : നാളെ പ്രതികളെ തൂക്കിലേറ്റുന്ന നടപടിയുണ്ടാകില്ലെന്ന് നിയമവിദഗ്ധര്‍

നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടപ്പിലാക്കണമെന്ന് ഫെബ്രുവരി 17ന് ഡല്‍ഹി പാട്യാല ഹൗസ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചിരുന്നു. പ്രതികളായ വിനയ്, മുകേഷ്, പവന്‍, അക്ഷയ് എന്നീ നാല് പ്രതികളെ മാർച്ച് മൂന്ന് രാവിലെ 6 മണിക്ക് തൂക്കിലേറ്റാനാണ് ഉത്തരവ്. ജനുവരി 17 നും ജനുവരി 31 നും ശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് രണ്ട് തവണയാണ്  മാറ്റി വെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button