Latest NewsNewsIndia

ശിവസേനക്കാര്‍ പ്രത്യേക തീവണ്ടിയില്‍ കൂട്ടത്തോടെ ഉത്തര്‍പ്രദേശിലേക്ക് തിരിച്ചു; കാരണം ഇങ്ങനെ

മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടി സര്‍ക്കാര്‍ നൂറു ദിവസം പൂര്‍ത്തിയാക്കുന്നതിനോട് അനുബന്ധിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അയോധ്യ സന്ദർശിക്കുന്നു. സന്ദര്‍ശനത്തിന് സാക്ഷ്യം വഹിക്കാന്‍ ശിവസേനക്കാര്‍ പ്രത്യേക ട്രെയിനിൽ ഉത്തര്‍പ്രദേശിലേക്ക് തിരിച്ചു. മാര്‍ച്ച് ഏഴിനാണ് ഉദ്ധവിന്റെ അയോധ്യ സന്ദര്‍ശനം.

ഐആര്‍സിടിസി വഴി ബുക്കു ചെയ്‌ത 18 കോച്ചുകളുള്ള പ്രത്യേക ട്രെയിനിലാണ് ശിവസേനക്കാര്‍ ഉത്തര്‍പ്രദേശിലേക്ക് തിരിച്ചത്. മുംബൈ ലോകമാന്യ തിലക് ടെര്‍മിനസില്‍ നിന്ന് അയോധ്യയിലേക്കും തിരിച്ചും ഈ വണ്ടി ഓടും. വെള്ളിയാഴ്ച വൈകീട്ടോടെ അയോധ്യയിലെത്തുന്ന തീവണ്ടി തൊട്ടടുത്ത ദിവസം രാത്രി 11.20 ന് മുംബൈയിലേക്ക് യാത്രതിരിക്കും.

ALSO READ: കൊറോണ ബാധ: ഇറച്ചിയും മീനും വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ജില്ലാ കളക്ടര്‍

ലോകമാന്യതിലക് ടെര്‍മിനസില്‍ മാര്‍ച്ച്‌ ഒമ്പതിനാവും എത്തിച്ചേരുക. താനെ, കല്യാണ്‍, ഇഗത്പുരി, ഭുസവാള്‍ എന്നിവിടങ്ങളിലും മറ്റ് ആറ് സ്റ്റേഷനുകളിലും ട്രെയിൻ നിര്‍ത്തും. അയോധ്യയില്‍ എത്താന്‍ ആഗ്രഹിക്കുന്ന ശിവസേനക്കാര്‍ പ്രത്യേക തീവണ്ടിയില്‍ കയറണമെന്ന് ആവശ്യപ്പെടുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ പാര്‍ട്ടി പ്രചരിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button