Latest NewsNewsIndia

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്; മുഖ്യമന്ത്രി കമൽ നാഥ് രാജിവച്ചേക്കുമെന്ന് സൂചന

ന്യൂഡൽഹി: മധ്യപ്രദേശില്‍ കമൽനാഥ് സർക്കാർ വീഴുമെന്ന് സൂചന. നിലവിൽ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിസന്ധിയിലാണ്. ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്ക് പിന്നാലെ അദ്ദേഹത്തിനെ പിന്തുണയ്ക്കുന്ന 19 എംഎല്‍എമാരും രാജി സമര്‍പ്പിച്ചു. നിലവിലെ രാഷ്ട്രീയ കോലാഹലങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി കമൽ നാഥ് രാജിവച്ചേക്കുമെന്നാണ് സൂചന.

കർണ്ണാടകത്തിനു പിന്നാലെ മധ്യപ്രദേശിലും നടന്ന വലിയ അട്ടിമറി കോണ്‍ഗ്രസിന് നല്‍കുന്ന ക്ഷീണം ചെറുതല്ല. ഹിന്ദി ഹൃദയഭൂമിയിലെ പ്രധാന സംസ്ഥാനങ്ങളിലൊന്നാണ് ബിജെപി തിരിച്ചുപിടിക്കുന്നത്. ഒപ്പം രാജസ്ഥാനിലും സമാനനീക്കത്തിന് ബിജെപി ശ്രമം ഊർജ്ജിതമാക്കും. രാജസ്ഥാനിൽ സച്ചിൻപൈലറ്റും ഇടഞ്ഞു നില്ക്കുകയാണ്. സമാന നീക്കത്തിന് ബിജെപി അവിടെയും ശ്രമിച്ചേക്കാം. മഹാരാഷ്ട്രയിൽ സഞ്ജയ് നിരുപമും മിലിന്ദ് ദേവ്റയുമൊക്കെ അതൃപ്തരാണ്. ഉദ്ധവ് സർക്കാരിനെ തള്ളിയിടാനുള്ള നീക്കം വേഗത്തിലായാൽ അത്ഭുതപ്പെടേണ്ടതില്ല.

ALSO READ: കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പിക്ക് കൈയ് കൊടുത്ത ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യയോട് ചെ​ന്നി​ത്ത​ലക്ക് പറയാനുള്ളത്

2018 ല്‍ മധ്യപ്രദേശ് തിരിച്ചുപിടിക്കാനായത് ദേശീയതലത്തിൽ കോൺഗ്രസിന് നല്കിയ ഊർജ്ജം ചെറുതായിരുന്നില്ല. ഹിന്ദി ഹൃദയഭൂമിയിലെ ഏറ്റവും പ്രധാന സംസ്ഥാനങ്ങളിലൊന്ന് നേരിയ വ്യത്യാസത്തിൽ അന്ന് കൈവിട്ടു പോയ മധ്യപ്രദേശിൽ അട്ടിമറിക്ക് തുടർച്ചയായി ശ്രമിച്ച ബിജെപി പുതിയ രാഷ്ട്രീയ നീക്കത്തിലൂടെ വിജയിക്കുകയാണ്. അതും കോൺഗ്രസിൻറെ ഒരു മുൻനിര നേതാവിനെ തന്നെ പുറത്തെത്തിക്കാനായതും ബിജെപിക്ക് വലിയ വിജയമായി. അതേസമയം, സിന്ധ്യയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയെന്നാണ് കോണ്‍ഗ്രസ് പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button