Latest NewsNewsIndia

കൊറോണ ബാധിതയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി; കുഞ്ഞിന്റെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടർമാർ

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിതയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. എയിംസിലെ സൈക്കോളജി വിഭാഗത്തിലെ സീനിയര്‍ റെസിഡന്റ് ഡോക്ടറിന്റെ ഭാര്യയാണ് പ്രസവിച്ചത്. രോഗം സ്ഥിരീകരിക്കുമ്പോൾ 39 ആഴ്ച ഗർഭിണി ആയിരുന്നു ഇവർ. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എയിംസിലെ ഐസൊലേഷന്‍ വാര്‍ഡിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കുഞ്ഞിന് ഇതുവരെ കൊറോണ ലക്ഷണങ്ങള്‍ ഒന്നുംതന്നെയില്ലെന്നും ഡോക്ടര്‍മാര്‍ അറിച്ചു. അതേസമയം മുൻകരുതലായി കുഞ്ഞ് ഇപ്പോൾ നിരീക്ഷണത്തിലാണ്.

Read also: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പുതിയ മാര്‍ഗ്ഗങ്ങളെ കുറിച്ച് ഇസ്രായേലുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

കുഞ്ഞിന് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ മാത്രമേ കൊറോണ പരിശോധന നടത്തുകയുള്ളു. ശസ്ത്രകിയ നടത്തിയാണ് കുഞ്ഞിനെ പുറത്തെടുത്ത്.10 അംഗ ഡോക്ടര്‍മാരുടെ സംഘമാണ് വെള്ളിയാഴ്ച രാവിലെ ശസ്ത്രക്രിയ നടത്താൻ തീരുമാനമെടുത്തത്. തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിൽ ഓപ്പറേഷൻ തിയറ്റർ ഒരുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button