Latest NewsNewsIndia

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഇനി ക്രിമിനല്‍ കുറ്റം : ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി : കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയാലും ശിക്ഷയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയും ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്താല്‍ ഇനി ക്രിമിനല്‍ കുറ്റമാകും. ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഓര്‍ഡിനന്‍സ് നിലവില്‍ വന്നതോടെ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ മൂന്ന് മാസം മുതല്‍ ഏഴുവര്‍ഷം വരെ തടവ് ലഭിയ്ക്കും. 1897ലെ പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്താണ് ഡോക്ടര്‍മാര്‍ മുതല്‍ ആശാ പ്രവര്‍ത്തകര്‍ വരെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കേന്ദ്രം സുരക്ഷ ഒരുക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരോട് വീടുകള്‍ ഒഴിയാന്‍ ആവശ്യപ്പെടുന്നതടക്കം ഇനി കുറ്റമാകും.

Read Also : അര്‍ണബ് ഗോസ്വാമിക്കെതിരായ ആക്രമണം; രണ്ട് പേര്‍ അറസ്റ്റില്‍

പുതിയ നിയമഭേദഗതി പ്രകാരം ആരോഗ്യ പ്രവര്‍ത്തകരെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്താല്‍ 3 മാസം മുതല്‍ 5 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നതാണ്.. 50,000 രൂപ മുതല്‍ 2 ലക്ഷം രൂപയാണ് പിഴ. ആക്രമിക്കുകയോ, മുറിവേല്‍പ്പിക്കുകയോ ചെയ്താല്‍ ശിക്ഷ 6 മാസം മുതല്‍ 7 വര്‍ഷം വരെയാകും. ഒരു ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ പിഴ ഒടുക്കേണ്ടി വരും. വാഹനങ്ങളോ, വീടുകളോ തകര്‍ത്താല്‍ ജയില്‍ ശിക്ഷക്കൊപ്പം വലിയ നഷ്ടപരിഹാരവും നല്‍കേണ്ടിവരും.

കൊവിഡ് ഭയന്ന് രാജ്യത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് അതിശക്തമായ തീരുമാനം കേന്ദ്ര മന്ത്രിസഭ കൈക്കൊണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button