KeralaMollywoodLatest NewsNewsEntertainment

അങ്ങനെ മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി ; ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്‌നേഹം എന്നെ തേടിയെത്തുമെന്ന് എനിക്കറിയാമായിരുന്നു ; മോഹന്‍ലാല്‍ വിളിച്ചതിനെ കുറിച്ച് ഹരീഷ് പേരടി

ലോക്ക്ഡൗണ്‍ കാലത്ത് സിനിമ പ്രവര്‍ത്തര്‍ എല്ലാവരും തന്നെ വീട്ടില്‍ ഇരിക്കുന്നതിനാല്‍ നിരവധി പേര്‍ക്ക് ആശ്വാസമായി എത്തിയത് മലയാളത്തിന്റെ അഭിമാന താരമായ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ ഫോണ്‍ വിളികളായിരുന്നു. ഫാന്‍സ് അസോസിയേഷനിലെ അംഗങ്ങള്‍ക്കും സിനിമ താരങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എല്ലാം ഫോണ്‍ വിളിച്ച് അഭിനന്ദനങ്ങളും അറിയിക്കുകയും വിശേഷങ്ങള്‍ തിരക്കിയും ഇതിനോടകം തന്നെ ലോക്ക്ഡൗണില്‍ പലര്‍ക്കും മലയാളികളുടെ പ്രിയതാരം ലാലേട്ടന്‍ ആശ്രയമായിരുന്നു.

ഇപ്പോള്‍ ഇതാ ഹരീഷ് പേരടിയും രംഗത്തെത്തിയിരിക്കുകയാണ് ലാലേട്ടന്‍ തന്നെ വിളിച്ചതറിയിച്ചു കൊണ്ട്. നാലു സിനിമകളില്‍ ഒരുമിച്ചഭിനയിച്ച് ലാലേട്ടന്റെ സ്‌നേഹവും കരുതലും നേരിട്ടനുഭവിച്ച തനിക്ക് ഒടുവില്‍ ലാലേട്ടന്റെ വിളി വന്നതിനെ കുറിച്ച് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു ‘അങ്ങനെ മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി’ എന്ന്. നാടകത്തില്‍ നിന്ന് വന്നയാളെന്ന് നിലക്ക് തനിക്ക് നല്‍കുന്ന ബഹുമാനം നാടകലോകത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും സമര്‍പ്പണവുമാണെന്ന് താന്‍ തിരിച്ചറിഞ്ഞിരുന്നെന്നും അദ്ദേഹം പറയുന്നു.

മലയാളികളുടെ സൂപ്പര്‍ താരത്തിന്റെ കരുതലിനെയും സ്‌നേഹത്തിനെയും കുറിച്ച് വാചലനാകുന്ന കുറിപ്പാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. തന്റെ പുതിയ വീടിന്റെ താമസത്തിന് എത്താന്‍ പറ്റിയില്ലെങ്കിലും അവിടുത്തെ താമസത്തെ കുറിച്ചും താമസക്കാരെ കുറിച്ചും മറക്കാതെ ചോദിച്ചിരുന്നെന്നും ഇതെല്ലാം അദ്ദേഹത്തെ അഭിനയമില്ലാത്ത മനുഷ്യനാക്കുകയാണെന്നും ഹരീഷ് പേരടി പറയുന്നു.

ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

അങ്ങനെ മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി… റെഡ്ചില്ലിസ്,ലോഹം,പുലിമുരുകന്‍,കുഞ്ഞാലി മരയ്ക്കാര്‍ തുടങ്ങിയ നാലു സിനിമകളിലും ആ സ്‌നേഹവും കരുതലും നേരിട്ടനുഭവിച്ചിട്ടുണ്ട് ഞാന്‍ …പ്രത്യേകിച്ചും നാടകത്തില്‍ നിന്ന് വന്നയാളെന്ന് നിലക്ക് എന്നെ പോലെയുള്ള അഭിനേതാക്കള്‍ക്ക് അദ്ദേഹം തരുന്ന ബഹുമാനം നാടകലോകത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും സമര്‍പ്പണവുമാണെന്ന് ആ വാക്കുകളില്‍ നിന്ന് എന്നേ തിരിച്ചറിഞ്ഞിരുന്നു…അതുകൊണ്ടെനിക്കുറപ്പുണ്ടായിരുന്നു..ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്‌നേഹം എന്നെ തേടിയെത്തുമെന്ന് …എന്റെ പുതിയ വിടിന്റെ താമസത്തിന് എത്താന്‍ പറ്റിയില്ലെങ്കിലും ആ വിട്ടിലെ താമസത്തെ കുറിച്ചും അവിടുത്തെ താമസക്കാരെ കുറിച്ചും മറക്കാതെ ചോദിച്ചത് അദ്ദേഹത്തെ കൂടുതല്‍ അഭിനയമില്ലാത്ത മനുഷ്യനാക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button