Latest NewsNewsIndia

ഡൽഹി കലാപത്തിൽ പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെതിരെ ആദ്യ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി പ്രക്ഷോഭത്തിന്റെ മറവിൽ ഡൽഹിയിൽ പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെതിരെ ആദ്യ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. കുറ്റപത്രം പൊലീസ് കര്‍കര്‍ദൂമ കോടതിയില്‍ ആണ് സമർപ്പിച്ചത്.

ഷാരൂഖ് പഠാനെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. ജാഫറാബാദിൽ പൊലീസിനും ജനക്കൂട്ടത്തിനും നേരെ വെടിവയ്പ്പ് നടത്തുകയും പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് കേസ്.

സമൂഹ മാധ്യമങ്ങളില്‍ ഇയാള്‍ തോക്കുചൂണ്ടി നില്‍ക്കുന്നതിന്റെ ചിത്രം പ്രചരിച്ചിരുന്നു. 350 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിട്ടുള്ളത്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യം അറസ്റ്റു ചെയ്തതും ഷാരൂഖിനെ ആയിരുന്നു. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ നിന്ന് മാര്‍ച്ച് മൂന്നിനാണ് ഇയാള്‍ അറസ്റ്റിലായത്. തോക്കും വെടിയുണ്ടകളും ഇയാളിൽ നിന്നു പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button