Latest NewsNewsGulfQatar

ജൂൺ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ

ദോഹ : ജൂൺ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ .പെട്രോൾ-ഡീസൽ വിലയിൽ മാറ്റമില്ലെന്നും മേയ് മാസത്തിലെ കുറഞ്ഞ വില തന്നെ തുടരുമെന്ന് ഖത്തര്‍ പെട്രോളിയം അറിയിച്ചു. പ്രീമിയം പെട്രോളിന് ലിറ്ററിന് ഒരു റിയാല്‍, സൂപ്പര്‍ പെട്രോളിനും ഡീസലിന് ലീറ്ററിന് 1.05 റിയാല്‍ വീതവുമായിരിക്കും ജൂണിലെ നിരക്ക്. നിലവിലെ കോവിഡ് പ്രതിസന്ധിയില്‍ കുറഞ്ഞ വില തന്നെ തുടരുന്നത് ജനങ്ങള്‍ക്ക് ആശ്വാസകരമാണ്.

QATAR JUNE PRICE

Also read : അബുദാബിയില്‍ പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും വിലക്ക്

പെട്രോള്‍, ഡീസല്‍ വിലകളില്‍ 0.25 റിയാൽ വീതം കുറവ് വരുത്തിയാണ് മേയ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചിരുന്നത്. ഏപ്രിലില്‍ പ്രീമിയത്തിന് 1.25 റിയാല്‍, സൂപ്പറിന് 1.30 റിയാല്‍, ഡീസലിന് 1.30 റിയാല്‍ എന്നിങ്ങനെയായിരുന്നു വില. കഴിഞ്ഞ മൂന്ന് മാസമായി ഇന്ധന വിലയില്‍ ഗണ്യമായ കുറവാണുളളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button