KeralaLatest NewsNews

പാര്‍ട്ടി അന്വേഷിക്കട്ടെ എന്ന് പരാതിക്കാര്‍ പറഞ്ഞാല്‍ പിന്നെ ഞങ്ങൾ അന്വേഷിക്കേണ്ട കാര്യമില്ല: സിപിഎമ്മിനെതിരെ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ

തിരുവനന്തപുരം: സി.പി.എമ്മിന് സ്വന്തമായി ഒരു കോടതി സംവിധാനമുണ്ടെന്ന പരാമർശവുമായി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന്‍. പി.കെ ശശിക്കെതിരായ പീഡനപരാതിയെക്കുറിച്ച്‌ പ്രതികരിക്കുമ്പോൾ അവർ വ്യക്തമാക്കി. പാര്‍ട്ടി ഒരേസമയം കോടതിയും പൊലീസ് സ്റ്റേഷനുമാണ്. പാര്‍ട്ടി അന്വേഷിക്കട്ടെ എന്ന് പരാതിക്കാര്‍ പറഞ്ഞാല്‍ പിന്നെ വനിതാ കമ്മീഷന്‍ അന്വേഷിക്കേണ്ട കാര്യമില്ല. പികെ ശശിക്കെതിരെ കേസെടുത്തിരുന്നുവെങ്കിലും പരാതിക്കാരിയുടെ കുടുംബം പാര്‍ട്ടിയുടെ അന്വേഷണം മതിയെന്ന നിലപാടാണ് സ്വീകരിച്ചതെന്നും ജോസഫൈന്‍ കൂട്ടിച്ചേർത്തു.

Read also: ഗോവയിൽ നിന്നോ, പോണ്ടിച്ചേരിയിൽ നിന്നോ വന്ന “അതിഥി ” ആനയാണെങ്കിലും അത് കേരളത്തിന്റെ തലയിലായി: കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് സന്തോഷ് പണ്ഡിറ്റ്

കഠിനംകുളത്ത് വീട്ടമ്മയെ ഭര്‍ത്താവിന്‍്റെ ഒത്താശയോടെ സുഹൃത്തുകള്‍ പീഡിപ്പിച്ച സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും താരത്മ്യപ്പെടുത്താന്‍ വാക്കുകളില്ലാത്തതാണെന്നും എം.സി ജോസഫൈന്‍ പറഞ്ഞു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും അവർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button