Latest NewsNewsIndia

കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; സൈന്യം വധിച്ച ഭീകരരുടെ എണ്ണം അഞ്ചായി

കശ്മീർ: കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം വധിച്ച ഭീകരരുടെ എണ്ണം അഞ്ചായി. ഷോപിയാനിലെ റെബാന്‍ മേഖലയില്‍ കരസേനയും സിആര്‍പിഎഫും ജമ്മുകാശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ വധിച്ചത്. മേഖലയില്‍ ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ സേന തിരച്ചിലിനെത്തിയത്. കൊല്ലപ്പെട്ട തീവ്രവാദികള്‍ ഏത് ഭീകരസംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ALSO READ: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ സിപിഎമ്മുകാരെ തിരുകിക്കയറ്റാൻ നീക്കം? കോവിഡിന്റെ മറവിൽ പി എസ് സി അടുത്ത തട്ടിപ്പിന് ശ്രമിക്കുകയാണ്; സർക്കാരിനെതിരെ ആഞ്ഞടിച്ച് സന്ദീപ് ജി വാര്യർ

പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നതായി പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഷോപിയാന്‍ ജില്ലയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. കഴിഞ്ഞയാഴ്ച ജമ്മുകാശ്മീരില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ ആറ് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button