Latest NewsIndiaNews

അരവിന്ദ് കേജ്‌രിവാളിന്റെ കോവിഡ് പരിശോധനാഫലം പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. നേരിയ പനിയും, തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കേജ്‌രിവാൾ കോവിഡ് പരിശോധനയ്ക്ക് വിധേയനായത്. അതേസമയം നിലവില്‍ ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം കുതിച്ചുയരുകയാണ്. ഡല്‍ഹിയില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഡല്‍ഹിയിലെ കൊവിഡ് പോസിറ്റീവ് കേസുകളുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് സമൂഹ വ്യാപന സാദ്ധ്യത ഉണ്ടായതായി വിലയിരുത്തുന്നതെന്നും ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button