KeralaLatest NewsIndiaEntertainment

‘അത്തരത്തിലുള്ള ശ്രമങ്ങളിൽ നിന്ന് പൃഥ്വിരാജ് സുകുമാരൻ പിൻവാങ്ങണം, അല്ലെങ്കിൽ ചരിത്രം നിങ്ങളെ ഒറ്റുകാരൻ എന്ന് രേഖപ്പെടുത്തും’ ; ബി രാധാകൃഷ്ണമേനോന്‍

നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയ ക്രൂരകൃത്യത്തെ പൊലിപ്പിച്ചു കാണിക്കുവാന്‍ വേണ്ടിയാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദിനെ വിപ്ലവകാരി ആക്കി അവതരിപ്പിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം: ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘ വാരിയം കുന്നന്‍’ എന്ന സിനിമയില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണ മേനോന്‍. 1921 ലെ ഇസ്ലാമിക ഫാസിസത്തെ വെള്ളപൂശാനുള്ള ജമാഅത്ത് ശ്രമമാണ് ഈ സിനിമയെന്നും അതില്‍ നിന്ന് പൃഥ്വിരാജ് പിന്മാറണമെന്നുമാണ് രാധാകൃഷ്ണന്‍ ഫേസ് ബുക്കില്‍ കുറിച്ചത്. നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയ ക്രൂരകൃത്യത്തെ പൊലിപ്പിച്ചു കാണിക്കുവാന്‍ വേണ്ടിയാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദിനെ വിപ്ലവകാരി ആക്കി അവതരിപ്പിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

1921 ൽ ഏറനാട് വള്ളുവനാട് താലൂക്കുകളിൽ നടന്ന ഹിന്ദു വേട്ടയെ ഇടതു ചരിത്രകാരന്മാരും മുസ്ലീംപക്ഷ വാദികളും വിളിക്കുന്ന ഓമനപ്പേരാണ് മലബാർ കലാപം എന്നത്. അതു വിപ്ലവമോ സ്വാതന്ത്ര്യസമരമോ ഒന്നുമല്ല, കേവലം ഇസ്ലാമിക ഫാസിസം മാത്രമാണ്.
അതിനെ സ്വാതന്ത്ര്യസമരം ആക്കാനും വെള്ളപൂശാനും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക ഫാസിസ്റ്റുകൾ നിരന്തരം ശ്രമിച്ചു വരികയായിരുന്നു.

മലബാറിലെ നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയ ആ ക്രൂരകൃത്യത്തെ പൊലിപ്പിച്ചു കാണിക്കുവാൻ വേണ്ടിയാണ് അവരുടെ നേതാവ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് നെ വിപ്ലവകാരി ആക്കി അവതരിപ്പിക്കുന്നത്.
കേവലം ബിൻലാദൻറെ പൂർവ്വ രൂപമായ ഒരു ഇസ്ലാമിക ഫാസിസ്റ്റ് മാത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്, ആലി മുസ്ലിയാർ എന്നിവർ.

അവരെ വെള്ളപൂശി അവതരിപ്പിക്കുവാനുള്ള തീവ്രവാദികളുടെ ശ്രമത്തെ ജനങ്ങൾ ചെറുക്കുക തന്നെ ചെയ്യും. അത്തരത്തിലുള്ള ശ്രമങ്ങളിൽ നിന്ന് പൃഥ്വിരാജ് സുകുമാരൻ പിൻവാങ്ങണം. അല്ലെങ്കിൽ ചരിത്രം നിങ്ങളെ ഒറ്റുകാരൻ എന്ന് രേഖപ്പെടുത്തും.
-ബി രാധാകൃഷ്ണമേനോൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button