COVID 19KeralaLatest NewsNewsIndia

പ്ര​വാ​സി​ക​ളു​ടെ മ​ട​ക്കം : കേ​ര​ള​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച്‌ കേ​ന്ദ്രം.

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങളെ പ്ര​ശം​സി​ച്ച്‌ കേ​ന്ദ്രം. പ്ര​തി​പ​ക്ഷ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കിടെയാണ്, പ്ര​വാ​സി​ക​ളു​ടെ മ​ട​ക്കം, കോ​വി​ഡ് പ്ര​തി​രോ​ധം എ​ന്നി​വ​യി​ല​ട​ക്കം കേ​ര​ള​ത്തെ കേ​ന്ദ്രം പ്രശംസിച്ചത്.  കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി സ​ഞ്ജ​യ് ഭ​ട്ടാ​ചാ​ര്യ ചീ​ഫ് സെ​ക്ര​ട്ട​റി ബി​ശ്വാ​സ് മേ​ത്ത​യ്ക്ക് അ​യ​ച്ച ക​ത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് വ​ന്ദേ​ഭാ​ര​ത് മി​ഷ​നി​ലൂ​ടെ പ്ര​വാ​സി​ക​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലെ​ത്താ​ന്‍ സ​ഹാ​യ​ക​ര​മാ​യ​തെ​ന്നു ക​ത്തി​ല്‍ പ​റ​യു​ന്നു. മാ​സ്ക്, ഫേ​സ് ഷീ​ല്‍​ഡ്, എ​ന്നീ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കി​യ​താ​ണ് രോ​ഗം വ്യാ​പി​ക്കാ​തി​രു​ന്ന​തി​നു പ്ര​ധാ​ന കാ​ര​ണം. പ്ര​വാ​സി​ക​ളു​ടെ മ​ട​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​നം ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ള്‍ എ​യ​ര്‍​ലൈ​ന്‍ ക​മ്ബ​നി​ക​ളെ നേ​രി​ട്ട​റി​യി​ക്കും. അം​ബാ​സ​ഡ​ര്‍​മാ​രു​ടെ സ​ഹ​ക​ര​ണ​വും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ഉ​റ​പ്പ് ന​ല്‍​കുന്നതായി ക​ത്തി​ല്‍ വ്യക്തമാക്കുന്നു. വന്ദേ ഭാരത് മിഷന്‍ ഫ്ലൈറ്റുകളുടെ നടത്തിപ്പിന് ഈ നിര്‍ദ്ദേശങ്ങള്‍ മുതല്‍ക്കൂട്ടാവുമെന്നും കത്തില്‍ പറയുന്നു.

Also read : രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തും, കോവിഡ് ചികിത്സയ്ക്കായി കേരളത്തിന് മൂന്ന് പ്ലാനുകളെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 84 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 33 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ്‌ രോഗം പകര്‍ന്നത്. പാലക്കാട്‌ – 24 , ആലപ്പുഴ – 18 , പത്തനംതിട്ട – 13 , കൊല്ലം – 13 , തൃശൂര്‍ – 10 , എറണാകുളം – 10 , കണ്ണൂര്‍ – 9 , കോഴിക്കോട് – 7 , മലപ്പുറം – 6 , കാസര്‍ഗോഡ്‌ – 4 , ഇടുക്കി – 3 , കോട്ടയം – 2 , തിരുവനന്തപുരം – 2 , വയനാട് – 2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. 53 പേര്‍ രോഗമുക്തി നേടി. മലപ്പുറം – 12 , പത്തനംതിട്ട – 9 , കാസര്‍ഗോഡ്‌ – 8 , കോഴിക്കോട് – 6 , പാലക്കാട്‌ – 5 , തൃശൂര്‍ – 3 , ആലപ്പുഴ – 3 , കോട്ടയം – 2 , എറണാകുളം – 2 , ഇടുക്കി – 2 , കണ്ണൂര്‍ – 1 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.

1761 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 3,726 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 159,616 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2349 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 344 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button