COVID 19Latest NewsNewsIndia

പതഞ്ജലിയുടെ കൊറോണില്‍ മരുന്ന് അനുമതിയില്ലാതെ പരീക്ഷിച്ചു : ആശുപത്രിയ്ക്ക് നോട്ടീസ് : മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആയുഷ് മന്ത്രാലയം

ന്യൂഡല്‍ഹി: വിവാദ യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി പുറത്തിറക്കിയ കോവിഡ് പ്രതിരോധമരുന്നെന്ന് അവകാശപ്പെടുന്ന കൊറോണില്‍ മരുന്ന് അനുമതിയില്ലാതെ പരീക്ഷിച്ചു . ആശുപത്രിയ്ക്ക് നോട്ടീസ.: രാജ്സ്ഥാനിലാണ് സംഭവം. ആശുപത്രിക്ക് രാജസ്ഥാന്‍ സര്‍ക്കാര്‍ നോട്ടീസ് അയച്ചു. ജയ്പുരിലെ നിംസ് ആശുപത്രിക്കാണ് രാജസ്ഥാന്‍ ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയത്.

Read Also : കോവിഡിനുള്ള ആയുര്‍വേദ മരുന്ന് കണ്ടെത്തിയ പതഞ്ജലിയോട് വിശദീകരണം തേടി കേന്ദ്രം, മരുന്നിന് പരസ്യം ചെയ്യരുത്

മൂന്നു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടാതെയാണ് ആശുപത്രി മരുന്ന് പരീക്ഷിച്ചത്. നിംസുമായി ചേര്‍ന്നാണ് മരുന്ന് വികസിപ്പിക്കുകയും പരീക്ഷണം നടത്തിയതെന്നുമാണ് പതഞ്ജലിയുടെ വാദം. ഏഴ് ദിവസത്തിനുള്ളില്‍ കോവിഡ് രോഗം മാറുമെന്ന് അവകാശപ്പെട്ട് രാംദേവും പതഞ്ജലി ആയുര്‍വേദിക്‌സും ചൊവ്വാഴ്ചയാണു കൊറോണില്‍ എന്ന പേരില്‍ പുതിയ മരുന്ന് പുറത്തിറക്കിയത്. ഈ മരുന്ന് 280 പേരില്‍ പരീക്ഷണം നടത്തിയിരുന്നെന്നും മൂന്നു ദിവസത്തിനുള്ളില്‍ 69 ശതമാനം ആളുകളുടെയും ഏഴ് ദിവസത്തിനുള്ളില്‍ 100 ശതമാനം ആളുകളുടെയും കോവിഡ് രോഗം മാറിയെന്നും രാംദേവ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, മരുന്നു പരീക്ഷണം നടത്തി യതിന്റെ വിവരങ്ങളും പരിശോധനാ റിപ്പോര്‍ട്ടുകളും വെളിപ്പെടുത്താന്‍ തയാറായില്ല.

കോവിഡ് മരുന്ന് എന്ന തരത്തില്‍ പരസ്യം നല്‍കരുത് ആയുഷ് മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഏത് ആശുപത്രിയിലാണ് പരീക്ഷണം നടത്തിയത്, ഗവേഷണ ഫലം എന്ത്, ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്‌സ് കമ്മിറ്റിയുടെ അനുമതി ലഭിച്ചിട്ടുണ്ടോ, മരുന്നു തയാറാക്കിയതിന്റെ വിശദാംശങ്ങള്‍, ലൈസന്‍സിന്റെ പകര്‍പ്പ് തുടങ്ങിയ കാര്യങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ നല്‍കണമെന്നും ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button