ഭുവനേശ്വർ : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങുമ്പോൾ മാസ് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ആരോഗ്യപ്രവർത്തകർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഈ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി ഒഡീഷയിൽ ഒരു ആഢംബര വിവാഹം നടന്നിരിക്കുകയാണ്. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം.
സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയുമാണ് വിവാഹ ഘോഷയാത്രയിൽ ആളുകൾ പങ്കെടുത്തത്. ഇത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ വധൂവരന്മാരുടെ കുടുംബങ്ങൾക്ക് 50,000 രൂപയാണ് പിഴയായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ചുമത്തിയത്. നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഇരു കുടുംബങ്ങൾക്കുമെതിരെ പൊലീസ് പരാതി രജിസ്റ്റർ ചെയ്തതായി ഹിന്ദു റിപ്പോർട്ട് ചെയ്തു.
വിവാഹങ്ങൾക്ക് കൃത്യമായ മാർഗ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. എന്നാൽ പലയിടങ്ങളിലും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ല. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ ഒഡീഷയിൽ നിന്ന് പുറത്തുവരുന്നത്.
Post Your Comments