COVID 19KeralaLatest NewsNews

കേരള സർക്കാർ തുടങ്ങിയ കോവിഡ് 19 ജാഗ്രതാ പോർട്ടലിന് മികച്ച സ്വീകാര്യത: ഇതുവരെ സേവനം ഉപയോഗിച്ചത് പത്ത് ലക്ഷത്തോളം പേർ

കോഴിക്കോട്: കേരള സർക്കാർ തുടങ്ങിയ കൊവിഡ് 19 ജാഗ്രതാ പോർട്ടലിന് ലഭിച്ചത് മികച്ച സ്വീകാര്യത. കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ സുതാര്യമാക്കാനും ഇതുമായി ബന്ധപ്പെട്ട സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനുമായി ആരംഭിച്ച പോർട്ടലിന്റെ സേവനം ഇതുവരെ പത്ത് ലക്ഷത്തോളം പേരാണ് ഉപയോഗിച്ചത്. സംസ്ഥാനത്തെ കോവിഡ് കേസുകളുടെ സമ്പൂർണ വിവരങ്ങൾക്കൊപ്പം രോഗികൾക്കും, നിരീക്ഷണത്തിലുള്ളവർക്കും, വിവിധ സ്ഥലങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് എത്തുന്നവർക്കായുള്ള സേവനങ്ങളും കൂടി ലഭ്യമാക്കിയതോടെയാണ് പോർട്ടലിന് വൻ സ്വീകാര്യത ലഭിച്ചത്.

Read also: തുറസായ സ്ഥലങ്ങളില്‍ കണികകൾ വായുവിൽ അലിഞ്ഞ് സൂര്യപ്രകാശത്തില്‍ നിര്‍ജീവമാകും: എന്നാൽ സഞ്ചാരമില്ലാത്ത സ്ഥലങ്ങളില്‍ കൊറോണ വൈറസിന്റെ സാന്ദ്രത കൂടുതലായിരിക്കുമെന്ന് റിപ്പോർട്ട്

കോഴിക്കോട് ജില്ലക്കാർക്ക് വേണ്ടിയാണ് കോവിഡ് 19 ജാഗ്രതാ പോർട്ടൽ ആദ്യം പ്രവർത്തിച്ച് തുടങ്ങിയത്. ലോക്ഡൗൺ ഇളവുകൾ വന്നതോടെ യാത്രാനുമതികളും, രോഗികൾക്ക് വൈദ്യ സഹായത്തിനും ആംബുലൻസിനുമുള്ള അഭ്യർത്ഥനകളും പോർട്ടൽ വഴി സാധ്യമാക്കി. പരാതികളും പോർട്ടൽ വഴി സമർപ്പിക്കാനാകും. ഇത് ഹിറ്റായതോടെ മറ്റ് ജില്ലകളും ഈ പോർട്ടലിലേക്ക് മാറി. തുടർന്നാണ് സംസ്ഥാനത്താകെ കോവിഡ് ഏകോപനങ്ങൾക്കായി പോർട്ടൽ ഉപയോഗിച്ച് തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button