Latest NewsIndiaNews

14 -കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരീഭര്‍ത്താവ് അറസ്റ്റിൽ

തിരുച്ചിറപ്പള്ളി : പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും വിവാഹം കഴിക്കുകയും ചെയ്ത സഹോദരീ ഭർത്താവ് അറസ്റ്റിൽ. മയിലാടുതുറൈ സ്വദേശിയായ 24 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 14 -കാരിയായ പെൺകുട്ടിയെ വിവാഹം ചെയ്ത് നൽകിയതിന് കുട്ടിയുടെ അമ്മയായ 48 വയസ്സുകാരിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഏഴാംക്ലാസിൽ പഠിത്തം നിർത്തിയ കുട്ടി ശുചീകരണ തൊഴിലാളിയായ അമ്മയ്ക്കൊപ്പമായിരുന്നു താമസം. ഇതിനിടെയാണ് മൂത്ത സഹോദരിയുടെ ഭർത്താവ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. തുടർന്ന് ജൂലായ് 19-ന് പെൺകുട്ടി മയിലാടുതുറൈ സർക്കാർ ആശുപത്രിയിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. വിവരമറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകർ അന്വേഷണം നടത്തുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് പോലീസെത്തി കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടി പീഡനത്തിനിരയായ വിവരം അറിഞ്ഞത്.

പീഡിപ്പിക്കപ്പെട്ട വിവരം അമ്മ അറിഞ്ഞെങ്കിലും ഇവർ പരാതിപ്പെട്ടില്ല. പകരം 14 വയസ്സുകാരിയെ മരുമകന് വിവാഹം ചെയ്തുനൽകുകയായിരുന്നു. പീഡനവിവരം രഹസ്യമാക്കിയതിനും ശൈശവവിവാഹം നടത്തിയതിനുമാണ് അമ്മയ്ക്കെതിരേ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിൽ കഴിയുന്ന 14-കാരിയെയും കുഞ്ഞിനെയും സർക്കാർ അഭയകേന്ദ്രത്തിലേക്ക് മാറ്റുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button