COVID 19KeralaLatest NewsNews

കോവിഡ് : കൊല്ലം സിറ്റി, റൂറല്‍ പൊലീസിന് മുഖ്യമന്ത്രിയുടെ പ്രശംസ

കൊല്ലം • കോവിഡ് പ്രതിരോധത്തില്‍ കൊല്ലം സിറ്റി-റൂറല്‍ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ പ്രശംസ ലഭിച്ചു. കോവിഡ് പ്രതിരോധിക്കാന്‍ റൂറല്‍ മേഖലയില്‍ പൊലീസ് നടപ്പിലാക്കിയ മാര്‍ക്കറ്റ് കമ്മിറ്റി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പത്ര സമ്മേളനത്തിനിടയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

വ്യാപാരികളും തൊഴിലാളികളും പൊലീസും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന കമ്മിറ്റിയുടെ പ്രവര്‍ത്തനം കോവിഡ് വ്യാപനത്തിന് തടയിടാനായത് ശ്രദ്ധേയമായി. കൊല്ലം സിറ്റി പൊലീസ് 10, 15 വീടുകള്‍ ചേര്‍ത്ത് രൂപീകരിച്ച ക്ലോസ്ഡ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വഴി രോഗവ്യാപനം തടയാനായി. പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ വീടുകളിലെ പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പ്രാദേശിക ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലോസ്ഡ് ഗ്രൂപ്പുകള്‍. ഒരു ഗ്രൂപ്പില്‍ നിന്നും മറ്റൊന്നിലേക്ക് പ്രവേശനം തടഞ്ഞ് രോഗവ്യാപനം ചെറുക്കുന്ന രീതിയാണിത്. അവശ്യ സാധനങ്ങള്‍, മരുന്ന് എന്നിവ വോളന്റിയര്‍മാര്‍ വഴി എത്തിക്കാനും സംവിധാനമുണ്ട്. രാപകല്‍ പ്രവര്‍ത്തിക്കുന്ന പൊലീസിന് മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഊര്‍ജ്ജം പകരുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button