Latest NewsNewsOman

ഒമാനിൽ സന്ദർശക വിസയിലുള്ളവര്‍ വിസാ കാലാവധി നീട്ടാന്‍ അപേക്ഷ നല്‍കാൻ നിർദേശം

മസ്‌ക്കറ്റ്: സന്ദർശക വിസയിലോ എക്സ്പ്രസ്സ് വിസയിലോ ഇപ്പോള്‍ ഒമാനിൽ താമസിച്ചുവരുന്ന വിദേശികൾ തങ്ങളുടെ വിസാ കാലാവധി പുതുക്കാൻ അപേക്ഷിക്കണമെന്ന് റോയൽ ഒമാൻ പൊലീസ്. വിസാ കാലാവധി പുതുക്കുന്നതിനായി ഓൺലൈനിലൂടെ അപേക്ഷകൾ നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്. വിസ പുതുക്കുന്നതിനുള്ള അപേക്ഷകൾ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്കാണ് അയക്കേണ്ടത്. ഏതെങ്കിലും വിധത്തിൽ സാങ്കേതിക ബുദ്ധിമുട്ട് നേരിട്ടാൽ, നിർദ്ദിഷ്ട ഇ-മെയിൽ വഴി കോൾ സെന്ററുമായി ബന്ധപ്പെടാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button