Latest NewsNewsIndia

കോവിഡ് കാലത്ത് പരീക്ഷ നടത്തിപ്പ് : മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് പരീക്ഷകള്‍ നടത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമടക്കം നിരവധി ആളുകള്‍ ഒത്തുകൂടുന്ന ഇടങ്ങളാണ് പരീക്ഷാ ഹാളുകള്‍. അതുകൊണ്ടുതന്നെ പ്രതിരോധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ പരീക്ഷകള്‍ നടത്താനാകൂ എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

read also : നിർബന്ധിത മതപരിവർത്തനം രൂക്ഷമാകുന്നു; അന്വേഷണം നടത്താൻ ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലായം

പരീക്ഷാ ഹാളില്‍ സാമൂഹിക അകലം പാലിക്കണമെന്ന് നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു. മുഖാവരണം ധരിച്ചിരിക്കണം. സാനിറ്റെസര്‍ ഉപയോഗിക്കണം. കൈകള്‍ കഴുകുന്നതും നിര്‍ബന്ധമായിരിക്കും. തുമ്മുമ്‌ബോഴും ചുമയ്ക്കുമ്‌ബോഴും മുഖം മറച്ചിരിക്കണം. പരീക്ഷാ ഹാളിന്റെ പരിസരത്ത് തുപ്പാന്‍ പാടില്ല. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ നേരത്തെ അറിയിച്ചിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് മാത്രമേ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കൂ. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും ഇന്‍വിജിലേറ്റര്‍മാരെയും പരീക്ഷാ ഹാളിനുള്ളില്‍ അനുവദിക്കില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ ബദല്‍ സൗകര്യം നല്‍കും. സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത് സംബന്ധിച്ച് തീരുമാനമെടുക്കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

സാമൂഹിക അകലം പാലിച്ചുകൊണ്ട് പരീക്ഷാ ഹാള്‍ ഒരുക്കുന്നതിന് ആവശ്യമായ മുറികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടെന്ന് അധികൃതര്‍ ഉറപ്പാക്കേണ്ടതാണ്. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളും മേല്‍നോട്ട ചുമതലയുള്ള അധ്യാപകരും തങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡിക്ലറേഷന്‍ നല്‍കേണ്ടതാണ്. ഹാള്‍ ടിക്കറ്റ് നല്‍കുന്നതിനൊപ്പം ഡിക്ലറേഷന്‍ ഫോമും നല്‍കുന്നതായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button