Latest NewsNewsIndiaInternational

നീരവ് മോദിയെ ഇന്ത്യയിലേക്ക് അയച്ചാൽ സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ നടക്കില്ല : എതിർപ്പുമായി മാർക്കണ്ഡേയ കട്‌ജു

ന്യൂ ഡൽഹി : വായ്പ തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ ലണ്ടൻ കോടതിയിൽ എതിർപ്പുമായി സുപ്രീംകോടതി മുൻ ജഡ്ജി മാര്‍ക്കേണ്ടയ കട്ജു.

നീരവ് മോദിയെ ഇന്ത്യയിലേക്ക് അയച്ചാൽ സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ നടക്കില്ല. ജൂതന്മാർക്ക് 1930 കളിൽ ജർമ്മനിയിൽ നേരിടേണ്ടിവന്ന ആക്രമണം പോലെയാണ് നീരവിനെതിരായ ആരോപണം. ഇന്ത്യൻ സാമ്പത്തികരംഗവും ജിഡിപിയുമൊക്കെ ലോക്ഡൗണിന് മുമ്പേ തകർന്നിരുന്നു സാമ്പത്തിക രംഗത്തെ എങ്ങനെ കരകയറ്റും എന്നതിനെ കുറിച്ച് ബിജിപി സർക്കാരിന് ഒരു ധാരണയും ഇല്ല. ആ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ നീരവ് മോദി ഉൾപ്പടെയുള്ളവരെ ഇന്ത്യൻ സർക്കാർ ബലിയാടാക്കുന്നുവന്നു ലണ്ടന്‍ കോടതിയില്‍ വെള്ളിയാഴ്ച നടന്ന വീഡിയോ കോണ്‍ഫറന്‍സിലൂടെ കട്ജു ആരോപിച്ചു.

Also read : ‘ കാലന്‍ എന്തുകൊണ്ട് ഇത്രയും കാലം കാത്തിരുന്നതെന്നുള്ളത് എന്നെ അതിശയപ്പെടുത്തെന്നും ‘; സ്വാമി അഗ്നിവേശിന്റെ മരണത്തെ അധിഷേപിച്ച് മുന്‍ സി.ബി.ഐ ഡയറക്ടര്‍

അയോധ്യ കേസിലെ വിധി ഇതിനു ഉദാഹരണമായി കട്ജു ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും അപമാനകരമായ വിധിയായിരുന്നു അയോധ്യ കേസിലേതെന്നും ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ തകര്‍ന്ന നിലയിലാണെന്നും കട്ജു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button