CinemaNattuvarthaMollywoodLatest NewsNewsEntertainment

നമ്മൾ എല്ലാവരും മീൻ വാങ്ങി കഴിക്കുന്നു, പിന്നെ എങ്ങനെ മീൻ വിൽക്കുന്നത് മോശമാകുന്നു? മറ്റുള്ളവരെ പറ്റിക്കുകയും പിടിച്ചു പറിക്കുകയും ചെയ്യാത്ത എന്തു ജോലിയും മാന്യമാണ്; വിനോദ് കോവൂർ

ഈ തൊഴിൽ മോശമായി സമൂഹത്തിലെ പലരും കരുതുന്നുണ്ടെന്നും ചിലർ തന്നോട് ‘എന്തിനാ വിനോദേ മീൻകച്ചവടം തുടങ്ങിയതെന്ന് ചോദിക്കുകയുണ്ടായെന്നും നടൻ

ഈ കൊവിഡ് കാലത്ത് അതിജീവനത്തിന്റെ മാതൃകയാവുകയാണ് നടൻ വിനോദും അദ്ദേഹത്തിന്റെ സംരംഭമായ സീ ഫ്രഷ് എന്ന മത്സ്യക്കടയും.
എന്നാൽ ഈ തൊഴിൽ മോശമായി സമൂഹത്തിലെ പലരും കരുതുന്നുണ്ടെന്നും ചിലർ തന്നോട് ‘എന്തിനാ വിനോദേ മീൻകച്ചവടം തുടങ്ങിയതെന്ന് ചോദിക്കുകയുണ്ടായെന്നും നടൻ പറഞ്ഞു.

നമ്മൾ മറ്റുള്ളവരെ പറ്റിക്കുകയും പിടിച്ചു പറിക്കുകയും ചെയ്യാത്ത എന്തു ജോലിയും മാന്യമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും വിനോദ് .

അടുത്തിടെ എന്നോട് ചിലർ ചോദിക്കുകയുണ്ടായി, ‘എന്തിനാ വിനോദേ മീൻകച്ചവടം തുടങ്ങിയത്’ എന്ന്. നമ്മൾ എല്ലാവരും മീൻ വാങ്ങി കഴിക്കുന്നു, പിന്നെ എങ്ങനെയാണ് മീൻ വിൽക്കുന്നത് മോശമാകുന്നത്. അതെ ഞാൻ അന്തസ്സോടെ പറയും, മീൻ വിറ്റാണ് ഇപ്പോൾ ജീവിക്കുന്നതെന്ന് , വിനോദ് പറയുന്നു.

shortlink

Post Your Comments


Back to top button