Devotional

തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമിയെ ദര്‍ശിച്ചാല്‍ ഐശ്വര്യ-ധന ലബ്ദി

തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമിയുടെ മാഹാത്മ്യത്തെ കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. ഭഗവാന്റെ ദര്‍ശനം ലഭിക്കുന്നത് മഹാ പുണ്യമാണെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുപ്പതി. അതുകൊണ്ടു തന്നെ സമ്പത്തിന്റെ കാര്യത്തിലും ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് തിരുപ്പതി ദേവസ്ഥാനം. തിരുപ്പതി തിരുമല ദേവസ്ഥാനം(ടി ടി ഡി) മാണ് ഈ ക്ഷേത്രം നോക്കി നടത്തുന്നത്.

ഐതീഹ്യം

ഭഗവാന്‍ വിഷ്ണുവിന്റെ അവതാരമായാണ് വെങ്കിടേശ്വര സ്വാമി(ബാലാജി) യെ കരുതുന്നത്. സ്വാമി പുഷ്‌കര്‍നിയുടെ ദക്ഷിണ തീരത്ത് ഭഗവാന്‍ വസിച്ചിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. തിരുപ്പതി തിരുമലയ്ക്ക് ചുറ്റുമുള്ള ഏഴ് മലകള്‍ സപ്തഗിരി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഭഗവാന്‍ വിഷ്ണു ശയിക്കുന്ന ശേഷ നാഗത്തിന്റെ ഏഴ് ഫണങ്ങളോടാണ് ഈ മലകളെ താരതമ്യം ചെയ്തിരിക്കുന്നത്. ഏഴാമത്തെ മലയായ വെങ്കിടാദ്രിയിലാണ് വെങ്കടേശ്വരന്റെ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

പതിനൊന്നാം നുറ്റാണ്ടില്‍ ജീവിച്ചിരുന്ന രാമാനുജന്‍ തിരുപ്പതിയിലെ ഏഴ് മലകളും കയറിയെന്നും ഭഗവാന്‍ ശ്രീനിവാസന്‍(വെങ്കിടേശ്വര ഭഗവാന്റെ മറ്റൊരു പേര്) അദ്ദേഹത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട് ദര്‍ശനം നല്‍കിയെന്നും ഒരു ഐതീഹ്യമുണ്ട്. ശേഷം 120 വര്‍ഷം ഭഗവാന്‍ വെങ്കിടേശ്വരന്റെ മാഹാത്മ്യം പ്രചരിപ്പിച്ചു കൊണ്ട് അദ്ദേഹം ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

വൈകുണ്ഠ മാസത്തിലെ ഏകാദശി നാളില്‍ ആണ് ഇവിടെ ഏറ്റവും അധികം തിരക്കനുഭവപ്പെടുന്നത്. ഈ ദിവസം ഭഗവാനെ ദര്‍ശിക്കുന്നവര്‍ക്ക് എല്ലാ പാപങ്ങളില്‍ നിന്നും മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. മരണ ശേഷം ഇവര്‍ക്ക് മോക്ഷപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം.

 

ക്ഷേത്ര ചരിത്രം

വെങ്കിടേശ്വര ക്ഷേത്രം ചരിത്രം തെരഞ്ഞാല്‍ ഒന്‍പതാം നൂറ്റാണ്ടിലേക്ക് പോകേണ്ടി വരും. കാഞ്ചീപുരം ഭരണാധികാരികളായിരുന്ന പല്ലവന്മാരാണ് ക്ഷേത്രം സംരക്ഷിച്ചിരുന്നത്. എന്നാല്‍, ക്ഷേത്രത്തിന് പ്രസിദ്ധി കൈവന്നത് പതിനഞ്ചാം നൂറ്റാണ്ടിലെ വിജയനഗര രാജവംശത്തിന്റെ കാലത്താണ്.

 

shortlink

Post Your Comments


Back to top button