Latest NewsIndiaNewsInternational

ചരിത്രം കുറിച്ച് ഡിആർഡിഒ ; സ്റ്റാന്റ് ഓഫ് ആന്റി ഗൈഡഡ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ന്യൂഡൽഹി :സ്റ്റാന്റ് ഓഫ് ആന്റി ഗൈഡഡ് മിസൈൽവിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയിൽ വെച്ചായിരുന്നു പരീക്ഷണം.ഇന്ത്യൻ വ്യോമസേനയ്ക്കായി പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയാണ് മിസൈൽ വികസിപ്പിച്ചത്.

Read Also : “ശിവശങ്കർ തെറ്റ് ചെയ്തെങ്കില്‍ ശിക്ഷിക്കപ്പെടും; അറസ്റ്റ് തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല” : മുഖ്യമന്ത്രി പിണറായി വിജയൻ 

വിക്ഷേപിക്കുന്നതിന് മുൻപും, വിക്ഷേപിച്ച ശേഷവും ലക്ഷ്യസ്ഥാനം ഉറപ്പാക്കുന്നതിനുള്ള സവിശേഷതകളോട് കൂടിയാണ് മിസൈൽ നിർമ്മിച്ചിരിക്കുന്നത്. പരീക്ഷണത്തിൽ മിസൈൽ ലക്ഷ്യം വിജയകരമായി ഭേദിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ദിവസം സൂപ്പർ സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാന്റ് ഓഫ് ആന്റി ടാങ്ക് മിസൈലിന്റെ പരീക്ഷണവും വിജയകരമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button