Latest NewsIndiaNews

ചൈന അനധികൃത കയ്യേറ്റം തുടരുന്നു; അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സി

ദിവസങ്ങള്‍ക്കു മുമ്പ് നേപ്പാളിലെ ഭരണപാര്‍ട്ടിയായ നേപ്പാളി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വന്തം രാജ്യം ചൈനയ്ക്കു മുമ്പില്‍ അടിയറവു വെച്ചിരിക്കുകയാണെന്ന് ആരോപിച്ച്‌ നേപ്പാളിലെ പ്രമുഖ കോണ്‍ഗ്രസ്‌ നേതാവായ ജീവന്‍ ബഹദൂര്‍ ഷാഹി രംഗത്തു വന്നിരുന്നു.

ന്യൂഡല്‍ഹി: ചൈന അനധികൃതമായി കയ്യേറ്റം തുടരുന്നതായി ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സി. നേപ്പാളിലെ ചില അതിര്‍ത്തി പ്രദേശങ്ങള്‍ കയ്യേറിയതിനു പിന്നാലെ അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍. ചൈന വളരെ പെട്ടെന്നാണ് നീക്കങ്ങള്‍ നടത്തുന്നതെന്നും കൂടുതല്‍ നേപ്പാളി അതിര്‍ത്തികള്‍ കയ്യേറാനുള്ള നടപടികള്‍ രാജ്യമാരംഭിച്ചു കഴിഞ്ഞെന്നും ഇന്റലിജന്റ്‌സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also: സഖ്യം ബിജെപി വിരുദ്ധമാണ്, പക്ഷേ ദേശവിരുദ്ധമല്ല: ഫാറൂഖ് അബ്ദുല്ല

നേപ്പാളിന്റെ ദൊലാഖ, ഗോര്‍ഖ, ദര്‍ചുല, ഹുംല, സിന്ധുപാല്‍ചൗക്, സങ്കുവ്വസഭ, രസുവാ എന്നീ നേപ്പാളി പ്രദേശങ്ങള്‍ ഇതിനോടകം തന്നെ ചൈന പിടിച്ചെടുത്തു കഴിഞ്ഞു. നേപ്പാളിന്റെ ദൊലാഖയിലുള്ള അന്താരാഷ്ട്ര അതിര്‍ത്തി ചൈന 1500 മീറ്റര്‍ മുന്നോട്ടു നീക്കിയതായി ഇന്റലിജന്റ്‌സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല, ദൊലാഖയിലെ കൊര്‍ലാങ്‌ ഭാഗത്തുള്ള 57-ാ൦ നമ്പര്‍ ബൗണ്ടറി പില്ലര്‍ ചൈന തള്ളിനീക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാണ്. ഇതുപോലെ തന്നെ, നേപ്പാളിന്റെ 35,37, 38, 62 എന്നീ ബൗണ്ടറി പില്ലറുകള്‍ ചൈന മാറ്റി സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം ദിവസങ്ങള്‍ക്കു മുമ്പ് നേപ്പാളിലെ ഭരണപാര്‍ട്ടിയായ നേപ്പാളി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വന്തം രാജ്യം ചൈനയ്ക്കു മുമ്പില്‍ അടിയറവു വെച്ചിരിക്കുകയാണെന്ന് ആരോപിച്ച്‌ നേപ്പാളിലെ പ്രമുഖ കോണ്‍ഗ്രസ്‌ നേതാവായ ജീവന്‍ ബഹദൂര്‍ ഷാഹി രംഗത്തു വന്നിരുന്നു. അതിനു പിന്നാലെയാണ് ചൈന നേപ്പാളിന്റെ കൂടുതല്‍ പ്രദേശങ്ങള്‍ കയ്യടക്കാനുള്ള നീക്കങ്ങള്‍ നടത്തിവരികയാണെന്ന് ഇന്ത്യന്‍ ഇന്റലിജന്റ്‌സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button