KeralaLatest NewsNews

കോൺഗ്രസ് യോഗത്തിൽ ബിജെപി പ്രവര്‍ത്തകന്‍; തിരൂരില്‍ ഗ്രൂപ്പ്‌ തിരിഞ്ഞ്‌ അടി

അതേസമയം ബിജെപി പ്രവർത്തകന്‍ യോഗത്തിനെത്തിയത് എതിര്‍വിഭാഗം കോണ്ഗ്രസുകാര്‍ ചോദ്യംചെയ്തു.

തിരൂര്‍: തിരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ യോഗത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ പങ്കെടുത്തതിൽ സംഘർഷം. കോണ്ഗ്രസ് പ്രസിഡന്റ് ഷാജു മഠത്തിലിന്റെ പേര് ബിജെപി പ്രവര്‍ത്തകന്‍ നിര്ദേശിച്ചതോടെയാണ് ബഹളത്തിലേക്കും തുടര്‍ന്ന് സംഘര്‍ഷത്തിനും ഇടയാക്കിയത്. പതിനൊന്നാം വാര്ഡ് യോഗത്തിലാണ് ഔദ്യോഗികപക്ഷത്തെ അനുകൂലിക്കുന്ന ആളായി ബിജെപി പ്രവര്ത്തകന് പ്രവീണ്‍ പങ്കെടുത്തത്.

Read Also: വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണം; സംവരണ അട്ടിമറിയെന്ന് സമസ്ത

തിരൂർ ബ്ലോക്ക് പ്രസിഡന്റ് സി മൊയ്തീന്, മണ്ഡലം പ്രസിഡന്റ് മുള്ളക്കല് മുഹമ്മദലി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. സ്ഥാനാർഥിയായി കെ പി ലത്തീഫിനെ സി പി നിസാർ നിർദേശിച്ചു. സോളമന് പിന്താങ്ങുകയുംചെയ്തു. എന്നാൽ, ഔദ്യോഗികപക്ഷത്തുനിന്ന് ഷാജു മഠത്തിലിന്റെ പേര് മണ്ഡലം സെക്രട്ടറി സി പി ഇബ്രാഹിം നിർദേശിച്ചു. ബിജെപി പ്രവർത്തകന് പ്രവീണ്‍ പിന്താങ്ങി.

അതേസമയം ബിജെപി പ്രവർത്തകന്‍ യോഗത്തിനെത്തിയത് എതിര്‍വിഭാഗം കോണ്ഗ്രസുകാര്‍ ചോദ്യംചെയ്തു. ബിജെപി പ്രവർത്തകൻ പിടിക്കപ്പെട്ടതോടെ ഷാജു മഠത്തില് കോണ്ഗ്രസ് പ്രവർത്തകരുമായി തർക്ക ത്തിലേർപ്പെട്ടതാണ് സംഘര്‍ഷത്തിനിടയാക്കിയത്. കെ പി ലത്തീഫിനെ അനുകൂലിക്കുന്നവർ യോഗത്തില്നിന്ന് ഇറങ്ങിപ്പോയി. തുടർന്ന് ലത്തീഫിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button