Latest NewsNewsEntertainment

വിവാഹാഭ്യര്‍ത്ഥന നിരസിച്ച നടിയെ നടുറോഡിൽ കുത്തി വീഴ്ത്തി; ​ഗുരുതരമായി പരിക്കേറ്റ നടി ആശുപത്രിയിൽ; പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

മുംബൈ; വിവാഹാഭ്യര്‍ഥന നിരസിച്ചതിനു നടി മാല്‍വി മല്‍ഹോത്രയെ കുത്തി പരിക്കേല്‍പ്പിച്ചു. സുഹൃത്തായിരുന്ന യുവാവ് ആണ് നടിയെ കുത്തി പരുക്കേല്‍പ്പിച്ചത്. വയറിനും കൈകള്‍ക്കും കുത്തേറ്റ നടിയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ നടിയുമായി സൗഹൃദം സൂക്ഷിച്ചിരുന്ന യോഗേശ്വര്‍ കുമാര്‍ മഹിപാല്‍ സിങ് എന്നയാള്‍ക്കു വേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കി. രാത്രിയോടെ മുംബൈയിലെ കഫേയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നടിയെ കാര്‍ തടഞ്ഞു നിര്‍ത്തി ഇയാള്‍ ആക്രമിക്കുകയായിരുന്നു. ഒരു വര്‍ഷത്തോളമായി ഇരുവരും സുഹൃത്തുക്കളായിരുന്നു.

എന്നാൽ യുവാവ് നടിയോട് വിവാഹാഭ്യര്‍ഥന നടത്തിയതോടെ യോഗേഷുമായുള്ള സൗഹൃദം നടി അടുത്തിടെ ഉപേക്ഷിച്ചിരുന്നു. നടി സഞ്ചരിച്ചിരുന്ന കാര്‍ തന്റെ ആഡംബര കാര്‍ കുറകെയിട്ട് തടഞ്ഞ പ്രതി തന്നോട് എന്താണ് സംസാരിക്കാത്തതെന്നും ചോദിച്ച്‌ മാല്‍വിയെ സമീപിക്കുകയും കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

നടിയെ കുത്തി വീഴ്ത്തിയ ശേഷം കടന്നു കളഞ്ഞ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.

 

 

shortlink

Post Your Comments


Back to top button