Latest NewsKerala

മുഖ്യമന്ത്രിയുടെ രാജി: മഹിളാ മോര്‍ച്ച മിന്നല്‍ പ്രതിഷേധത്തില്‍, നേതാക്കള്‍ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് സെക്രട്ടേറിയറ്റിനുള്ളില്‍

പിന്‍വശത്തു കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനു സമീപത്തെ കവാടത്തിലൂടെയാണ് മൂന്നു നേതാക്കളും ഓടിക്കയറിയത്.

തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു മഹിളാ മോര്‍ച്ച നടത്തിയ മിന്നല്‍ പ്രതിഷേധത്തില്‍ മൂന്നു നേതാക്കള്‍ സുരക്ഷാ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ചു സെക്രട്ടേറിയറ്റിനുള്ളില്‍ കടന്നു. പിന്‍വശത്തു കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനു സമീപത്തെ കവാടത്തിലൂടെയാണ് മൂന്നു നേതാക്കളും ഓടിക്കയറിയത്.

സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.ബി.രാകേന്ദു, മണ്ഡലം ട്രഷറര്‍ എസ്.ദിവ്യ, കമ്മിറ്റി അംഗം ലിജ ശ്രീധര്‍ എന്നിവരാണു ഇന്നലെ ഉച്ചയ്ക്ക് 12ന് മിന്നല്‍ പ്രതിഷേധം നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കിനു മുന്നിലെത്തി ഇവര്‍ മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ചു. സെക്രട്ടേറിയറ്റിലേക്കു വന്ന ഉന്നത ഉദ്യോഗസ്ഥന്റെ കാറിനായി പിന്‍വശത്തെ കവാടം തുറന്നപ്പോള്‍ പ്രതിഷേധക്കാര്‍ ഉള്ളിലേക്ക് ഓടിക്കയറുകയായിരുന്നു.

read also: രാജ്യത്തെ ആദ്യ കടൽ വിമാന സർവ്വീസ് നാടിന് സമർപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി, ഇന്ന് ഗുജറാത്തിലെത്തും

വനിതാ പൊലീസുകാര്‍ ഇവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല. പുരുഷ പൊലീസുകാര്‍ പിന്നാലെ ഓടിയെങ്കിലും ഇവര്‍ മുദ്രാവാക്യം മുഴക്കി നോര്‍ത്ത് ബ്ലോക്കിനു താഴെയെത്തി.നന്ദാവനം ക്യാംപിലെത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തി ഇവരെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button