വിവാഹത്തെ കുറിച്ച് മനസുതുറന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെര്‍ന്‍. ജസീന്ദയുടെ വിവാഹത്തിന് പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ തീയതി നിശ്ചയിച്ചിട്ടില്ല. ”ഞങ്ങള്‍ക്ക് ചില പദ്ധതികളുണ്ട് – അവ നടന്നുകൊണ്ടിരിക്കുകയാണ്,” ബുധനാഴ്ച ന്യൂ പ്ലിമൗത്ത് നഗരത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ഒരു ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു.
‘ഞങ്ങള്‍ ഇത് കൂടുതല്‍ വ്യാപകമായി ചെയ്യുന്നതിനുമുമ്പ് ഞങ്ങളുടെ ചില പദ്ധതികള്‍ ഞങ്ങളുടെ കുടുംബവുമായും സുഹൃത്തുക്കളുമായും പങ്കിടേണ്ടതുണ്ട്.’ ജസീന്ദ പറഞ്ഞു. 40 കാരിയായ ആര്‍ഡെര്‍ന്‍ 44 കാരനായ ടെലിവിഷന്‍ അവതാരകന് ക്ലാര്‍ക്ക് ഗെയ്ഫോര്‍ഡുമായി വിവാഹനിശ്ചയം നടത്തിയിട്ടുണ്ട്. അവര്‍ക്ക് രണ്ട് വയസ്സുള്ള ഒരു മകളുണ്ട്.
കഴിഞ്ഞ മാസം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ വന്‍ വിജയത്തിലേക്ക് നയിച്ചത് ജസീന്ദയുടെ നേതൃത്വ മികവായിരുന്നു. കഴിഞ്ഞ വര്‍ഷം മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ രാജ്യത്തിന് ഒപ്പം നിന്നതും അവര്‍ക്കിടയില്‍ ഇറങ്ങി ചെന്ന് ആശ്വാസിപ്പിച്ചതിനും അതിന് ശേഷം ലോകത്തെ വിറപ്പിച്ച കോവിഡ് -19 ല്‍ നിര്‍ണായക പ്രതികരണത്തിനും രാജ്യത്തെ സംരക്ഷിച്ചതിനും അര്‍ഡെര്‍ന്‍ ആഗോള പ്രശംസ നേടിയിരുന്നു.
Post Your Comments