Latest NewsNewsIndia

അര്‍ണാബ് ഗോസ്വാമി ജയില്‍ മോചിതനായി… അര്‍ണാബിനെ പുറത്തു കാത്തു നിന്നത് വന്‍ ജനാവലി

മുംബൈ: റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമി ജയില്‍ മോചിതനായി. നവി മുംബൈ തലോജ ജയിലില്‍ നിന്നും രാത്രി 8.30 ഓടെയാണ് അര്‍ണാബ് പുറത്ത് എത്തിയത്. വന്‍ ജനക്കൂട്ടം അര്‍ണാബിന് വേണ്ടി പുറത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ജയിലിന് മുന്നില്‍ കൂടിനിന്നവരെ അഭിസംബോധന ചെയ്ത അര്‍ണാബ് സുപ്രീംകോടതിയോട് നന്ദിയുണ്ടെന്നും, തന്റെ മോചനം ഇന്ത്യയുടെ വിജയമാണെന്നും പറഞ്ഞു.

Read Also : മഹാരാഷ്ട്രസര്‍ക്കാറും ഹൈക്കോടതിയും അര്‍ണാബിനെതിരെ നടത്തിയത് രാഷ്ട്രീയപകപൊക്കല്‍.. അര്‍ണാബ് ഒരു തീവ്രവാദിയോ കൊലപാതകിയോ അല്ല… ജാമ്യം നിഷേധിച്ച ഹൈക്കോടതിനടപടി അംഗീകരിയ്ക്കാനാകില്ല

നേരത്തെ മുംബൈയിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക്കിന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാപ്രേരണക്കേസില്‍ റിപ്പബ്‌ളിക് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം അനുവദിക്കാത്ത ഹൈക്കോടതി വിധി തെറ്റായിരുന്നെന്ന് രേഖപ്പെടുത്തിയാണ് സുപ്രീംകോടതി നടപടി. അമ്പതിനായിരം രൂപ കെട്ടിവെച്ച് അര്‍ണബിനെയും മറ്റ് രണ്ട് പ്രതികളെയും മോചിപ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇടക്കാല ജാമ്യം നല്‍കാത്ത ബോബെ ഹൈക്കോടതി വിധിക്കെതിരായ അര്‍ണബിന്റെ ഹര്‍ജി ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും ഇന്ദിരാ ബാനര്‍ജിയും ഉള്‍പ്പടെ അവധിക്കാല ബഞ്ചാണ് പരിഗണിച്ചത്.

എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അര്‍ണബിന് ജാമ്യം ലഭിക്കുന്നത്. കേസില്‍ വാദം തുടങ്ങിയപ്പോള്‍ തന്നെ ഹൈക്കോടതി നിലപാടിനെ ജസ്റ്റിസ് ചന്ദ്രചൂഡ് വിമര്‍ശിച്ചു. വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഭരണഘടനാ കോടതികള്‍ക്കായില്ലെങ്കില്‍ പിന്നെ ആര്‍ക്ക് കഴിയുമെന്ന് കോടതി ചോദിച്ചു. കേസ് നിലനില്ക്കുമോ എന്ന അടിസ്ഥാന വിഷയത്തെക്കുറിച്ച് ഹൈക്കോടതി ഒന്നും പറഞ്ഞിട്ടില്ല. ആത്മഹത്യ ചെയ്ത ആള്‍ക്ക് ഒരാള്‍ പണം നല്കാനുള്ളത് കൊണ്ട് മാത്രം എങ്ങനെ പ്രേരണ കേസ് ചുമത്തുമെന്നും ചന്ദ്രചൂഡ് ആരാഞ്ഞു

ഹൈക്കോടതികള്‍ അവരുടെ ചുമതല നിറവേറ്റുന്നതില്‍ പരാജയപ്പെടുന്നത് തുടര്‍ച്ചയായി കാണുന്നു. ട്വീറ്റുകളുടെ പേരില്‍ പോലും ആള്‍ക്കാരെ ജയിലില്‍ അടയ്ക്കുന്നു. സര്‍ക്കാരുകള്‍ ഒരാളെ കുടുക്കാന്‍ നോക്കിയാല്‍ സുപ്രീംകോടതി ഇടപെടുക തന്നെ ചെയ്യുമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button