Latest NewsIndia

‘വീട്ടുതടങ്കലില്‍ അല്ല, കര്‍ഷകര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു’- മൗനം വെടിഞ്ഞ് അരവിന്ദ് കെജ്‌രിവാള്‍

ഡല്‍ഹിയിലെ ബി.ജെ.പി ഭരിയ്ക്കുന്ന മുനിസിപ്പാലിറ്റികള്‍ക്ക് സർക്കാർ 13,000 കോടി രൂപ നല്‍കാനുണ്ട്. ആ കുടിശ്ശിക നല്‍കാതിരിയ്ക്കാനും ജനശ്രദ്ധ തിരിയ്ക്കാനുമാണ് കെജരിവാളിന്റെ ശ്രമം

ന്യൂഡല്‍ഹി :താന്‍ വീട്ടുതടങ്കലില്‍ അല്ലായിരുന്നു എന്നു വ്യക്തമാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സമരം നടത്തുന്ന കര്‍ഷകര്‍ക്ക് ഒപ്പം തുടരാന്‍ തന്നെ അനുവദിച്ചില്ലെന്നും വീട്ടില്‍ അവര്‍ക്കായി താന്‍ പ്രാര്‍ത്ഥിയ്ക്കുകയായിരുന്നു എന്നും കെജ്‌രിവാള്‍ പറഞ്ഞു . ഇന്നലെ രാവിലെ മുതല്‍ ഡല്‍ഹിയില്‍ ആരംഭിച്ച ആം ആദ്മി – ബി.ജെ.പി തെരുവ് യുദ്ധം അവസാനിച്ചത് രാത്രി എറെ വൈകിയാണ്.

സന്ധ്യയോടെ വീടിന് പുറത്തെത്തിയ കെജ്‌രിവാള്‍, തന്നെ കര്‍ഷകരുടെ അടുത്തേയ്ക്ക് പോകാന്‍ അനുവദിയ്ക്കാത്തത് കൊണ്ട് അവര്‍ക്കായി പ്രാര്‍ത്ഥിയ്ക്കുകയായിരുന്നെന്ന് കെജ്‌രിവാള്‍ അറിയിച്ചു. അതേസമയം മുനിസിപ്പാലിറ്റികള്‍ക്ക് സര്‍ക്കാര്‍ നല്‍കേണണ്ട 13,000 കോടി രൂപയുടെ കുടിശ്ശിക നല്‍കാതിരിയ്ക്കാനും മാധ്യമ ശ്രദ്ധ രാഷ്ട്രിയ ലക്ഷ്യങ്ങള്‍ക്കായി നേടാനുമാണ് കെജ്‌രിവാള്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.

read also: ‘പൊലീസ് ഉദ്യോഗസ്ഥരെ പോലെയുള്ള ചിലര്‍ ജയിലില്‍ വന്ന് കേസിലെ ഉന്നതരുടെ പേരുകള്‍ പറയരുതെന്ന് ആവശ്യപ്പെട്ടു’-സ്വപ്ന

കെജ്‌രിവാള്‍ പുറത്തെത്തി പ്രവര്‍ത്തകരെ കണ്ടതോടെയാണ് സംഘര്‍ഷ സാഹചര്യം ഒഴിവായത്. കെജ്‌രിവാളിന്റെത് നാടകമാണെന്ന് ബി.ജെ.പി ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. ഡല്‍ഹിയിലെ ബി.ജെ.പി ഭരിയ്ക്കുന്ന മുനിസിപ്പാലിറ്റികള്‍ക്ക് സർക്കാർ 13,000 കോടി രൂപ നല്‍കാനുണ്ട്. ആ കുടിശ്ശിക നല്‍കാതിരിയ്ക്കാനും ജനശ്രദ്ധ തിരിയ്ക്കാനുമാണ് കെജരിവാളിന്റെ ശ്രമം എന്നാണ് ബി.ജെ.പി യുടെ ആരോപണം.  നോര്‍ത്ത് ഡല്‍ഹി, സൗത്ത് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലാണ് നിലവില്‍ ഡല്‍ഹിയില്‍ ബി.ജെ.പി ഭരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button