Latest NewsKeralaNattuvarthaNews

മരം മുറിച്ചു കടത്തി ; പരാതിയുമായി നാട്ടുകാർ

പൊതുമരാമത്ത് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

പാങ്ങോട് : റോഡിൽ നിന്ന മരം മുറിച്ചു കടത്തിയതായി പരാതി. പാങ്ങോട് മതിര പ്രധാന റോഡിന്റെ വശത്തായി നിന്നിരുന്ന മരുതി മരമാണ് കഴിഞ്ഞ ദിവസം മുറിച്ചുമാറ്റിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകുകയായിരുന്നു.

റോഡിനോട് ചേർന്നു നിന്നിരുന്ന മരം മുറിക്കുന്നതിനു എസ്റ്റിമേറ്റെടുത്തിരുന്നില്ലെന്ന് സോഷ്യൽ ഫോറസ്ട്രി അധികൃതർ അറിയിച്ചു.സർക്കാർ മരം മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത്‌കോൺഗ്രസ് പ്രദേശത്ത് പോസ്റ്റർ പതിച്ചിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button