Latest NewsNewsIndiaCrime

സ്വത്ത് ആവശ്യപ്പെട്ട മകനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തിയ പിതാവ് പിടിയില്‍

ബംഗളൂരു : സ്വത്ത് നൽകണമെന്നാവശ്യപ്പെട്ട മകനെ അച്ഛൻ ക്വട്ടേഷൻ കൊടുത്ത് കൊലപ്പെടുത്തി.  ബംഗളൂരുവിലെ മല്ലേശ്വരം സ്വദേശിയായ ബി.വി കേശവ(50) ആണ് മൂത്തമകൻ കൗശൽ പ്രസാദിനെ കൊലപ്പെടുത്തിയതിന് പിടിയിലായത്.

ഐ.ടി ജീവനക്കാരനായ കൗശൽ നിരന്തരം സ്വത്ത് ആവശ്യപ്പെട്ട് അച്ഛനമ്മമാരെ ഉപദ്രവിക്കുമായിരുന്നു. ഇതിനിടെ കേശവയുടെ ഇളയ മകന്റെ സഹപാഠിയായ നവീൻ കുമാറിനെ കണ്ട കേശവ മൂത്ത മകനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി. മൂന്ന് ലക്ഷം രൂപയ്‌ക്കായിരുന്നു കൊലപാതകത്തിന് നവീൻ സമ്മതിച്ചത്.

കൃത്യമായ ആസൂത്രണത്തോടെയാണ് ബി.വി. കേശവയും നവീന്‍കുമാറും കൊലപാതകം നടത്തിയത്. ജനുവരി പത്താം തീയതി നവീന്‍കുമാര്‍ കൗശലിനെ മല്ലേശ്വരത്തുനിന്നും കാറില്‍ കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് എലേമല്ലപ്പ തടാകത്തിന് സമീപത്തുവെച്ച് ഇരുവരും മദ്യപിച്ചു. മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കി കൗശലിനെ ബോധരഹിതനാക്കി. പിന്നാലെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം കൈകാലുകള്‍ വെട്ടിമാറ്റി മൃതദേഹം വെട്ടിനുറുക്കി ചാക്കുകളിലാക്കി തടാകത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു.

സംഭവശേഷം ജനുവരി 12ന് കേശവ പൊലീസിൽ മകനെ കാണുന്നില്ലെന്ന് കാട്ടി പരാതി നൽകി. ഫോൺ ഇളയമകനെ ഏൽപ്പിച്ചശേഷമാണ് പോയതെന്നും പരാതിയിലുണ്ടായിരുന്നു. തുടർന്ന് നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കൗശൽ പ്രസാദ് കാറിൽ കയറി പോയതായി കണ്ടെത്തി. കാറിന്റെ ഉടമയായ നവീൻ കുമാറിനെ പിടികൂടിയതോടെ ക്വട്ടേഷൻ കഥയുടെ ചുരുളഴിഞ്ഞു.തുടർന്ന് ഇരുവരെയും പൊലീസ് അറസ്‌റ്റുചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button