Latest NewsNewsIndia

സിറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടിത്തം; മരിച്ച ആശ്രിതർക്ക് 25 ലക്ഷം രൂപ ധനസഹായം

പൂനെ: സിറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നു. സെറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സൈറസ് പൂനാവാലെയാണ് ഇക്കാര്യം അറിയിക്കുകയുണ്ടായത്. നഷ്ടപരിഹാരമായി മാനദണ്ഡങ്ങൾ അനുസരിച്ച് കൂടുതൽ തുക നൽകാൻ തയ്യാറാണെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിക്കുകയുണ്ടായി.

അഞ്ച് പേരാണ് അപകടത്തിൽ മരിച്ചത്. തീപിടുത്തം ഉണ്ടായ ഫ്‌ളോറിൽ ജോലി ചെയ്തിരുന്നവരാണ് മരിച്ചത്. ഇവരിൽ രണ്ട് പേർ യുപി സ്വദേശികളും ഒരാൾ ബിഹാർ സ്വദേശിയുമാണെന്ന് അജിത് പവാർ പറഞ്ഞു. രണ്ട് പേർ പൂനെയിൽ നിന്നുളളവർ തന്നെയാണ്. ഇവരുടെ ശരീരം പൂർണമായി കത്തിയിരുന്നു. അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കുന്നതിനിടെ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തുകയുണ്ടായത്.

വെൽഡിംഗ് ജോലികൾക്കിടയിലാണ് തീപിടുത്തം ഉണ്ടായതെന്നാണ് വിവരം ലഭിക്കുന്നത്. കൊറോണ വാക്‌സിൻ നിർമാണ സ്ഥലത്തല്ല തീപിടുത്തം ഉണ്ടായതെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. അതേസമയം. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button